മഴ: ഇന്ത്യ-പാക് മത്സരം നിര്‍ത്തി; വീണ്ടും തുടങ്ങി

ടി20 ലോക കപ്പിലെ ഇന്ത്യ പാക് മത്സരം മഴ കാരണം താല്‍ക്കാലികമായി നിര്‍ത്തി. നേരത്തെ അര മണിക്കൂര്‍ താമസിച്ചാണ് മത്സരം തുടങ്ങിയത്. ടോസ് നേടി പാകിസ്താന്‍ ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഷഹീന്‍ അഫ്രീദിയായിരുന്നു ആദ്യ ഓവര്‍ എറിയാന്‍ എത്തിയത്. ആറുബോള്‍ പൂര്‍ത്തിയായതും മഴയെത്തി താരങ്ങള്‍ക്ക് മൈതാനം വിടേണ്ടി വന്നു. ആറ് ബോളുകള്‍ നേരിട്ട ക്യാപ്റ്റന്‍ രോഹിത്ശര്‍മ്മ ഒരു സിക്‌സ് അടക്കം എട്ട് റണ്‍സാണ് ഇന്ത്യക്കായി നേടിയത്. വിരാട് കോലിയും രോഹിതുമാണ് ഓപ്പണര്‍മാരായി എത്തിയിരുന്നത്. പത്ത് മിനിറ്റിന് ശേഷം മഴ മാറി നിന്നതോടെ കളി വീണ്ടും ആരംഭിച്ചു.
Story Highlights : India vs Pakistan match stopped due to rain
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here