‘നയിക്കാൻ നായകൻ വരട്ടെ’; കെ മുരളീധരനായി കോഴിക്കോട് പോസ്റ്റർ

കെ മുരളിധരന് വേണ്ടി കോഴിക്കോട് പോസ്റ്റർ. നയിക്കാൻ നായകൻ വരട്ടെയെന്നാണ് പോസ്റ്ററിൽ പരാമർശം. കോഴിക്കോട്ടെ കോൺഗ്രസ് പ്രവർത്തകർ എന്ന പേരിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. പൊതു പ്രവര്‍ത്തനത്തില്‍ നിന്നും വിട്ടുനിൽക്കുന്നുവെന്ന് ആവര്‍ത്തിക്കുന്ന മുരളീധരന് കെപിസിസി അധ്യക്ഷ പദവി അടക്കം വാഗ്ദാനം ചെയ്ത ഘട്ടത്തിലാണ് പിന്തുണച്ച് പ്രവർത്തകരുടെ പോസ്റ്ററുകളും ബാനറുകളും പ്രത്യക്ഷപ്പെടുന്നത്.
‘അങ്ങ് പോരാട്ടത്തിനിറങ്ങിയത് ഈ പ്രസ്ഥാനത്തിന്റെയും പ്രവർത്തകരുടെയും അഭിമാനം സംരക്ഷിക്കാനാണ്. മതേതരത്വത്തിനായി അചഞ്ചലമായി നിലകൊണ്ടതിന്റെ പേരിലാണ് ഇന്ന് നിങ്ങൾ പോരാട്ട ഭൂമിയിൽ വെട്ടേറ്റുവീണത്. നയിക്കാൻ നിങ്ങളില്ലെങ്കിൽ ഞങ്ങളുമില്ല’; ഇങ്ങനെയാണ് ഫ്ളക്സ് ബോർഡിലെ വാചകങ്ങൾ.
തൃശൂരിൽ മൂന്നാം സ്ഥാനത്തേക്ക് പോയതോടെ പൊതുപ്രവർത്തനത്തിൽ നിന്ന് വിട്ടുനിൽക്കുകയാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കെ മുരളീധരൻ. വടകര വിട്ടുപോയത് തന്റെ തെറ്റാണെന്നും രാജ്യസഭയിൽ ഒരു കാരണവശാലും താൻ പോകില്ലെന്നും മുരളീധരൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ മാറ്റരുതെന്നും മുരളീധരൻ പറഞ്ഞിരുന്നു.
Story Highlights : Kozhikode poster in support of K Muralidharan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here