Advertisement

മലപ്പുറത്ത് പ്ലസ് വൺ സീറ്റ് പ്രതിസന്ധി രൂക്ഷം; മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചവർ വരെ നിരാശയിൽ

June 9, 2024
Google News 1 minute Read

മലപ്പുറത്ത് പ്ലസ് വൺ സീറ്റ് പ്രതിസന്ധി രൂക്ഷം. 46,053 വിദ്യാർത്ഥികളാണ് രണ്ടാം അലോട്ട്മെന്റിന് കാത്തിരിക്കുന്നത്. 13,814 സീറ്റുകളാണ് മെറിറ്റിൽ ശേഷിക്കുന്നത്. ഈമാസം പന്ത്രണ്ടിനാണ് രണ്ടാം ഘട്ട അലോട്ട്മെന്റ് നടക്കുക. പ്ലസ് വൺ ഒന്നാം അലോട്ട്മെൻ്റ് പൂർത്തിയായപ്പോൾ ജില്ലയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചവർ പോലും കടുത്ത നിരാശയിലാണ്.

അപേക്ഷിച്ച സീറ്റിന് പകരം മറ്റ് വിഷയങ്ങളിൽ താൽകാലിക അഡ്മിഷൻ എടുത്ത് രണ്ടാം ഘട്ട അലോട്ട്മെൻ്റിനായി കാത്തിരിക്കുകയാണ് വിദ്യാർത്ഥികൾ. നിലവിൽ ജില്ലയിൽ രണ്ടാം ഘട്ട അലോട്ട്മെൻ്റിനായി കാത്തിരിക്കുന്നത് 46,053 വിദ്യാർത്ഥികളാണ്. ജില്ലയിൽ ഇത്തവണ 82, 446 വിദ്യാർത്ഥികളാണ് ആകെ അപേക്ഷിച്ചിട്ടുള്ളത്. ഇതിൽ മെറിറ്റ് സീറ്റിൽ ആകെ 50,207 സീറ്റാണുള്ളത്. ഇതിൽ 36,393 സീറ്റുകളിലേക്കാണ് ആദ്യ അലോട്ട്മെൻ്റ് നടത്തിയത്. ഇനി ആകെ മെറിറ്റിൽ ശേഷിക്കുന്നത് 13,814 സീറ്റുകളാണ്.

അതേസമയം സംവരണ സീറ്റുകളിൽ ജില്ലയിൽ 2882 സീറ്റ് ഒഴിഞ്ഞ് കിടക്കുന്നുണ്ട്. 3502 സീറ്റിൽ ആകെ 621 സീറ്റിലേക്ക് മാത്രമാണ് ഒന്നാം അലോട്ടമെൻ്റ് നടത്തിയത്. അതിനിടെ സ്പോർട്സ് ക്വാട്ടയിലേക്കുള്ള പ്രവേശനം പൂർത്തിയായി.

Story Highlights : Plus one seat crisis in Malappuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here