Advertisement

SFIലൂടെ രാഷ്ട്രീയ ജീവിതം; ചലച്ചിത്രതാരത്തിൽ നിന്നും രാഷ്ട്രീയത്തിലേക്ക് വളർന്ന സുരേഷ് ഗോപി കേന്ദ്രമന്ത്രി പദത്തിലേക്ക്

June 9, 2024
Google News 2 minutes Read

രണ്ടുവട്ടം തൃശൂരിൽ ലോക്‌സഭയിലേക്കും നിയമസഭയിലേക്കും മത്സരിച്ച് പരാജയപ്പെട്ടെങ്കിലും മൂന്നാം വട്ടം വിജയം സുരേഷ് ഗോപിക്കൊപ്പമായിരുന്നു. ചലച്ചിത്രതാരത്തിൽ നിന്നും രാഷ്ട്രീയത്തിലേക്ക് വളർന്ന സുരേഷ് ഗോപി എസ്എഫ്ഐയിലൂടെയാണ് രാഷ്ട്രീയ ജീവിതം ആരംഭിച്ചതെന്നത് കൗതുകരമാണ്.

1965ൽ കെ എസ് സേതുമാധവൻ്റെ ഓടയിൽ നിന്ന് എന്ന സിനിമയിൽ ബാലതാരമായാണ് സുരേഷ് ഗോപി .ചെറു വേഷങ്ങളിലൂടെ
ചുവടുവച്ച് പ്രശസ്തിയിലേക്ക് പടിപടിയായി ഉയർന്നു. ഷാജി കൈലാസ്- രഞ്ജി പണിക്കർ കൂട്ടുകെട്ടിൽ പിറന്ന സിനിമകൾ നായകനെന്ന നിലയിൽ സുരേഷ് ഗോപിയുടെ ഗ്രാഫ് ഉയർത്തി. ഷാജി കൈലാസിന്റെ തലസ്ഥാനത്തിലൂടെ നായകവേഷത്തിൽ ശ്രദ്ധേയനായത്. മണിച്ചിത്രത്താഴും കമ്മീഷണറും ലേലവും പത്രവുമൊക്കെ പണം വാരിയതിൽപ്പിന്നെ സുരേഷ് ഗോപിക്ക് തിരിഞ്ഞുനോക്കേണ്ടതായി വന്നിട്ടില്ല. കളിയാട്ടത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും സംസ്ഥാന പുരസ്‌കാരവും സുരേഷ് ഗോപിയെ തേടിയെത്തി. കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളെജ് പഠനകാലത്ത് എസ് എഫ് ഐയുടെ സജീവപ്രവർത്തകനായിരുന്നു സുരേഷ് ഗോപി. സുവോളജിയിൽ ബിരുദവും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും നേടി. തുടർന്ന് കോൺഗ്രസിലേക്ക് ആകർഷിക്കപ്പെട്ടു.

2006-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർത്ഥികൾക്കായും യു ഡി എഫ് സ്ഥാനാർത്ഥികൾക്കായും സുരേഷ് ഗോപി പ്രചാരണത്തിനിറങ്ങി. മലമ്പുഴയിൽ വി എസ് അച്യുതാനന്ദനായും പൊന്നാനിയിൽ യു ഡി എഫ് സ്ഥാനാർത്ഥി എം പി ഗംഗാധരനായിട്ടുമായിരുന്നു പ്രചാരണം. 2016 ഏപ്രിലിൽ രാഷ്ട്രപതി സുരേഷ് ഗോപിയെ രാജ്യസഭാംഗമായി നിയമിച്ചു.. 2016 ഒക്ടോബറിൽ ബി ജെ പിയിൽ ചേർന്ന സുരേഷ് ഗോപി 2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ ബി ജെ പി സ്ഥാനാർത്ഥിയായെങ്കിലും മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ നിന്നും മത്സരിച്ചെങ്കിലും മൂന്നാം സ്ഥാനത്തു തന്നെയാണ് എത്തിയത്.

എന്നാൽ ഈ വർഷം എഴുപതിനായിരത്തിൽപരം സീറ്റുകളുടെ ഭൂരിപക്ഷത്തിനാണ് ലോക്‌സഭയിലേക്ക് സുരേഷ് ഗോപി തെരഞ്ഞെടുക്കപ്പെട്ടത്. ചലച്ചിത്ര വിതരണ കമ്പനി നടത്തിയിരുന്ന ഗോപിനാഥൻ പിള്ളയുടേയും ജ്ഞാന ലക്ഷ്മിയുടേയും മകനാണ് സുരേഷ് ഗോപി. രാധിക നായരാണ് ഭാര്യ. നടൻ ഗോകുൽ സുരേഷും അന്തരിച്ച മകൾ ലക്ഷ്മി സുരേഷുമടക്കം അഞ്ചു മക്കളുണ്ട്.

Story Highlights : Suresh Gopi Union Minister Modi Government

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here