Advertisement

തൃശൂർ ഡിസിസി സെക്രട്ടറി സജീവൻ കുരിയച്ചിറയുടെ വീടിന് നേരെ ആക്രമണം

June 10, 2024
Google News 1 minute Read

സജീവൻ കുരിയച്ചിറയുടെ വീടിന് നേരെ ആക്രമണം.രണ്ടു കാറുകളിലായി എത്തിയ സംഘമാണ് വീടിന് നേരെ ആക്രമണം നടത്തിയതെന്ന് സജീവൻ കുരിയച്ചിറ പറഞ്ഞു. വീടിൻറെ ജനൽ ചില്ലകൾ അടിച്ചു തകർക്കുകയും ചെടിച്ചട്ടികൾ നശിപ്പിക്കുകയും ചെയ്തു .

തൃശൂർ ഡിസിസി പ്രസിഡൻഡിൻ്റെയും സംഘത്തിൻ്റെയും മർദ്ദനമേറ്റതായി പരാതി നൽകിയ സജീവൻ കുരിയച്ചിറയുടെ വീടിനു നേരെയാണ് ആക്രമണം നടന്നത്.

കഴിഞ്ഞ ദിവസം തൃശൂർ ഡിസിസി ഓഫീസിലെ സംഘർഷത്തിൽ പ്രസിഡന്റ് ജോസ് വള്ളൂർ അടക്കം 20 പേർക്കെതിരെ കേസ് എടുത്തിരുന്നു. അന്യായമായി സംഘം ചേരൽ, മർദിക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തത്. ഡിസിസി സെക്രട്ടറി സജീവൻ കുരിയച്ചിറയുടെ പരാതിയിലാണ് നടപടി.

Story Highlights : DCC Secretary Sajevan Kuriyachira House attack

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here