ബസില്‍ കുഴഞ്ഞുവീണ യാത്രക്കാരനെ ഉടൻ ആശുപത്രിയിലെത്തിച്ച് ജീവന്‍ രക്ഷിച്ച് സ്വകാര്യബസ് ജീവനക്കാര്‍

ബസില്‍ കുഴഞ്ഞുവീണ യാത്രക്കാരനെ ആശുപത്രിയിലെത്തിച്ച് ജീവന്‍ രക്ഷിച്ച് സ്വകാര്യബസ് ജീവനക്കാര്‍. ബാലുശ്ശേരി- കോഴിക്കോട് റൂട്ടില്‍ ഓടുന്ന ദുര്‍ഗ ബസില്‍ വച്ചു രാവിലെയാണ് കാക്കൂര്‍ 9.5 ല്‍ നിന്നും കയറിയ യാത്രക്കാരന് ദേഹസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
രാവിലെ 8.30 ന് ബാലുശ്ശേരിയില്‍ നിന്നാണ് ബസ് പുറപ്പെട്ടത്. നിറയെ യാത്രക്കാര്‍. കുഴഞ്ഞുവീണ യാത്രക്കാരനുമായി ബസ് നേരെ ഇഖ്‌റ ആശുപത്രിയിലേക്ക് തിരിച്ചുവിട്ടു. ഇതിനിടയില്‍ അസുഖവുമായി രോഗി വരുന്നുണ്ടെന്ന് വിവരം ബസ് ജീവനക്കാര്‍ ആശുപത്രിയിലറിയിച്ചിരുന്നു. അവിടെയും ആവശ്യമായ മുനകരുതലുകള്‍ ചെയ്തിരുന്നു.
ഉടന്‍ ചികില്‍സ നല്‍കി യാത്രക്കാരന്റെ ജിവന്‍ രക്ഷിക്കുകയും ചെയ്‌തു. പ്രവീഷായിരുന്നു ബസ് ഓടിച്ചിരുന്നത്. അശ്വന്ത്, ശരത്ത് കക്കോടി എന്നിവരാണ് ബസിലെ മറ്റു ജീവനക്കാര്‍. ജീവനക്കാരെ ബാലുശ്ശേരി സ്റ്റാന്‍ഡില്‍ വച്ച് ഡിവൈഎഫ് ഐ ബാലുശ്ശേരി മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു.
Story Highlights : Private Bus Team Saved Man’s life
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here