വകുപ്പേതെന്ന് അറിയില്ല, ഏത് വകുപ്പ് തന്നാലും പ്രവര്‍ത്തിക്കും, സംസ്ഥാന സര്‍ക്കാര്‍ അഭിപ്രായ ഭിന്നത ഉണ്ടാക്കാതിരുന്നാല്‍ മതി: സുരേഷ് ഗോപി

തനിക്ക് ഏതുവകുപ്പിന്റെ സഹമന്ത്രി സ്ഥാനമാണെന്ന് അറിയില്ലെന്നും ഏത് വകുപ്പ് തന്നാലും സ്വീകരിക്കുമെന്നും സുരേഷ് ഗോപി. കേരളത്തിനുവേണ്ടി താന്‍ ആഞ്ഞുപിടിച്ച് നില്‍ക്കുമെന്ന് സുരേഷ് ഗോപി വത്യപ്രതിജ്ഞയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ഞാന്‍ കേരളത്തിനുവേണ്ടിയും തമിഴ് നാടിനും വേണ്ടിയാണ് നില കൊള്ളുന്നത്. എം പി ക്ക് എല്ലാ വകുപ്പുകളിലും ഇടപെടാന്‍ കഴിയും. ഏത് വകുപ്പ് എന്നതില്‍ ഒരു ആഗ്രഹവുമില്ല. ഏത് ചുമതലയും ഏറ്റെടുക്കും. സംസ്ഥാന സര്‍ക്കാര്‍ അഭിപ്രായ ഭിന്നത ഉണ്ടാക്കാതിരുന്നാല്‍ മതി. ജോര്‍ജ് കുര്യന്‍ മന്ത്രിയായതോടെ ജോലി വീതം വയ്ക്കാന്‍ സാധിക്കും. കേന്ദ്ര സഹമന്ത്രി സ്ഥാനം പോലും വേണ്ട എന്നാണ് താന്‍ പറഞ്ഞതെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. ( Suresh Gopi to media after he sworn in as union minister)
ദൈവനാമത്തില്‍ ഇംഗ്ലീഷിലാണ് സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്തത്. തൃശൂരില്‍ വമ്പന്‍ വിജയമാണ് സുരേഷ് ഗോപിയെ മന്ത്രി പദത്തിലേക്ക് എത്തിച്ചിരിക്കുന്നത്. ത്രികോണ മത്സരം നടന്ന തൃശൂരില്‍ എല്‍ഡിഎഫിന്റെ വി.എസ്. സുനില്‍ കുമാറിനെയും യുഡിഎഫിന്റെ കെ. മുരളീധരനെയുമാണ് സുരേഷ് ഗോപി തോല്‍പിച്ചത്. മൂന്നാമൂഴത്തിലാണ് തൃശൂരില്‍ സുരേഷ് ഗോപിക്ക് വിജയിക്കാന്‍ കഴിഞ്ഞത്. 2016 ഏപ്രിലില്‍ രാഷ്ട്രപതി സുരേഷ് ഗോപിയെ രാജ്യസഭാംഗമായി നിയമിച്ചിരുന്നു. 2016 ഒക്ടോബറില്‍ ബി ജെ പിയില്‍ ചേര്‍ന്ന സുരേഷ് ഗോപി 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയായെങ്കിലും മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
2021-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്നും മത്സരിച്ചെങ്കിലും മൂന്നാം സ്ഥാനത്തു തന്നെയാണ് എത്തിയത്. എന്നാല്‍ മൂന്നാം വട്ടം വോട്ട് ചോദിച്ചിറങ്ങിയ സുരേഷ് ഗോപിയെ തൃശൂര്‍ മുറുകെ പിടിച്ചു. എഴുപതിനായിരത്തില്‍പരം സീറ്റുകളുടെ ഭൂരിപക്ഷത്തിനാണ് ലോക്സഭയിലേക്ക് സുരേഷ് ഗോപി തെരഞ്ഞെടുക്കപ്പെട്ടത്.
Story Highlights : Suresh Gopi to media after he sworn in as union minister
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here