ഒരായിരം നിഷ്കളങ്ക ബാല്യങ്ങളുടെ ചോരവീണ് പൊള്ളിയ മണ്ണിന്റെ പേര്: മകന് ‘ഗസ’ എന്ന് പേരിട്ട് ഗായകന്‍ അലോഷി

ഗസയിലെ ഇസ്രായേൽ ആക്രമണങ്ങളിൽ മരിച്ചുവീണ കുഞ്ഞുങ്ങൾക്ക് ഐക്യദാർഢ്യവുമായി ഗസൽ ഗായകൻ അലോഷി ആദംസ്. കഴിഞ്ഞ ദിവസം ഗായകൻ അലോഷി ആദംസ് പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
തന്റെ കുഞ്ഞിന് ഗസ എന്ന് നാമകരണം ചെയ്തുകൊണ്ടാണ് ഗായകൻ നിലപാട് വ്യക്തമാക്കിയത്. ഒരായിരം നിഷ്കളങ്ക ബാല്യങ്ങളുടെ ചോരവീണ് പൊള്ളിയ മണ്ണിന്റെ പേരാണ് മകന് നൽകിയിരിക്കുന്നതെന്ന് അലോഷി പറഞ്ഞു.
”എനിക്കും ജിഷക്കും ഒരു ആൺകുഞ്ഞ് പിറന്നു… അവനെ ഞങ്ങൾ GAZA എന്ന് വിളിക്കുന്നു… ഒരായിരം നിഷ്കളങ്ക ബാല്യങ്ങളുടെ ചോരവീണ് പൊള്ളിയ മണ്ണിന്റെ പേരാണ് അവന്”…. – അലോഷി ആദംസ് ഫേസ്ബുക്കിൽ കുറിച്ചു.
പോസ്റ്റിന് പിന്നാലെ നിരവധിയാളുകളാണ് അലോഷിക്ക് പിന്തുണ നൽകിയത്. മകന് ഇതൊരു അഭിമാന നിമിഷമെന്നാണ് പ്രതികരണം. ഗസലിലൂടെ തന്റെ നിലപാടുകൾ സമൂഹത്തിന് മുന്നിൽ പ്രകടിപ്പിക്കുന്ന ഗായകനാണ് അലോഷി. ഇതുവരെയുള്ള കണക്കനുസരിച്ച് 15,694 കുട്ടികളാണ് ഗസയിൽ കൊല്ലപ്പെട്ടത്.
കഴിഞ്ഞദിവസം ഇസ്രായേൽ വ്യോമാക്രമണത്തിന് ശേഷം ഗാസക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള ഇൻസ്റ്റാഗ്രാമിലെ ‘ഓൾ ഐസ് ഓൺ റഫ’ എന്ന സ്റ്റാറ്റസ് ആയിരുന്നു വൈറലായിരുന്നത്. 40 ദശലക്ഷത്തിലധികം ആളുകളാണ് ഈ ഫോട്ടോ ഇതുവരെ ഷെയർ ചെയ്തത്.
Story Highlights : Aloshi Adams Solidarity with Children Killed in Gaza
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here