Advertisement

നെതര്‍ലാന്‍ഡ്‌സിന് ജയിക്കാന്‍ 160 റണ്‍സ്; ഷാക്കിബിന് അര്‍ധസെഞ്ച്വറി

June 13, 2024
Google News 2 minutes Read
Bengladesh Cricket

ടി20 ലോകകപ്പില്‍ ഗ്രൂപ്പ് ഡിയിലെ നിര്‍ണായക മത്സരത്തില്‍ ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന്റെ അര്‍ധ സെഞ്ചുറി മികവില്‍ നെതര്‍ലന്‍ഡ്സിനെതിരെ 160 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ബംഗ്ലാദേശ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് 159 റണ്‍സെടുത്ത്.ക്യാപ്റ്റന്‍ നജ്മുള്‍ ഹുസൈന്‍ ഷാന്റോയും, ലിറ്റണ്‍ ദാസും ഓരോ റണ്‍ വീതം എടുക്കാന്‍ അനുവദിച്ച് ആദ്യമെ തന്നെ നെതര്‍ലാന്‍ഡ്്‌സ് ബൗളര്‍മാര്‍ മടക്കി.

Read Also: T20 ലോകകപ്പിൽ ബോളര്‍മാരുടെ അഴിഞ്ഞാട്ടം കണ്ട സ്‌റ്റേഡിയം ഇടിച്ച് നിരത്താന്‍ ബുള്‍ഡോസറുകള്‍

പിന്നീട് എത്തിയ തന്‍സിദ് ഹസന്‍, മഹ്മദുള്ള എന്നിവരുടെ കൂട്ടുക്കെട്ടില്‍ ഷാക്കിബ് നടത്തിയ പോരാട്ടമാണ് മാന്യമായ റണ്‍സിലേക്ക് എത്തിച്ചത്. 46 പന്തില്‍ നിന്ന് ഒമ്പത് ബൗണ്ടറിയടക്കം 64 റണ്‍സോടെ പുറത്താകാതെ നിന്നു. 26 പന്തില്‍ നിന്ന് 35 റണ്‍സെടുത്ത ഓപ്പണര്‍ തന്‍സിദ് ഹസനും മോശമില്ലാത്ത പ്രകടനം കാഴ്ച്ചവെച്ചു. ഒരു സിക്സും അഞ്ച് ബൗണ്ടറിയും തന്‍സിദ് ഹസന്‍ നേടി. ഹസന് ശേഷം എത്തിയ തൗഹിദ് ഹൃദോയിക്ക് ഇത്തവണ തിളങ്ങാനായില്ല. ഒന്‍പത് റണ്‍സടിച്ച് അദ്ദേഹം മടങ്ങി. (9) കാര്യമായ സംഭാവനയില്ലാതെ മടങ്ങി. പിന്നീട് എത്തിയ മഹ്മദുള്ള 21 പന്തുകളില്‍ നിന്ന് രണ്ട് സിക്സും ഫോറുമടക്കം 25 റണ്‍സെടുത്തു. മഹമ്മദുള്ളക്ക് ശേഷം ക്രീസിലെത്തിയ ജേക്കര്‍ അലി ഏഴു പന്തില്‍ നിന്ന് 14 റണ്‍സ് അടിച്ചെടുത്തു.

Story Highlights : Bangladesh vs Netherlands group D match

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here