Advertisement

‘ആരോഗ്യമന്ത്രിക്ക് യാത്രാനുമതി നിഷേധിച്ചത് പ്രതിഷേധാർഹം; 31 നോർക്ക ആംബുലൻസുകൾ സജ്ജം’; മന്ത്രി കെ രാജൻ

June 14, 2024
Google News 2 minutes Read

ആരോഗ്യമന്ത്രി വീണാ ജോർജിന്റെ കുവൈറ്റിലേക്കുള്ള യാത്രാനുമതി നിഷേധിച്ചത് പ്രതിഷേധാർഹമെന്ന് മന്ത്രി കെ രാജൻ. വളരെപെട്ടെന്നായിരുന്നു ആരോഗ്യമന്ത്രിയെ കുവൈറ്റിലേക്ക് അയക്കാൻ തീരുമാനിച്ചതെന്നും യാത്രാനുമതി നിഷേധിച്ചത് ദൗർഭാഗ്യകരമാണെന്നും മന്ത്രി പറഞ്ഞു. ഒരു ദുരുന്ത മുഹൂർത്തത്തിൽ ഇത് ചർച്ച വിഷയം ആക്കുന്നില്ലെന്ന് മന്ത്രി കെ രാജൻ പറഞ്ഞു.

ചികിത്സാപരമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയാനും മലയാളികൾക്ക് ആത്മസംതൃപ്തിക്കും ഒരു മന്ത്രിയുടെ സാന്നിധ്യം അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. മൃതദേഹങ്ങൾ വീടുകളിലേക്കെത്തിക്കാൻ 31 ആംബുലൻസുകൾ നെടുമ്പാശേരി വിമാനത്താവളത്തിൽ ഏർപ്പെടുത്തിയതായി മന്ത്രി വ്യക്തമാക്കി. കൂടുതൽ ആംബുലൻസുകൾ വേണമെങ്കിൽ ലഭ്യമാക്കുമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്.

Read Also: കുവൈറ്റിലെ തീപിടുത്തം; മരിച്ചവരിൽ11 പേർ തമിഴ്നാട്, ആന്ധ്രപ്രദേശ്, കർണാടക സ്വദേശികൾ

ഓരോ ആംബുലൻസിനും പ്രത്യേകം അകമ്പടി വാഹനം ഒരുക്കിയതായി മന്ത്രി റോഷി അ​ഗസ്റ്റിൻ അറിയിച്ചു. 23 മലയാളികളുടെ അടക്കം 31 മൃതദേഹങ്ങളാണ് കൊച്ചിയിലെത്തിക്കുന്നത്. 23 മലയാളികളുടെ മൃതദേഹങ്ങൾക്ക് പുറമേ 7 തമിഴ്നാട് സ്വദേശികളുടെയും 1 കർണാടക സ്വദേശിയുടെയും മൃതങ്ങളാണ് കൊച്ചിയിലെത്തിക്കുന്നത്. വ്യാമസേനയുടെ സി130 ജെ വിമാനത്തിലാണ് മൃതദേഹങ്ങൾ എത്തിക്കുക. 6.45 ഓടുകൂടിയാണ് വ്യോമസേന വിമാനം പുറപ്പെട്ടിരിക്കുന്നത്.

Story Highlights : Minister K Rajan against center for denies permission veena george kuwait travel

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here