Advertisement

ജമ്മുകശ്മീരിലെ മുഴുവൻ സ്‌കൂളുകളിലും അസംബ്ലിയിൽ ദേശീയഗാനം നിർബന്ധമാക്കി

June 14, 2024
Google News 2 minutes Read

ജമ്മുകശ്മീരിലെ മുഴുവൻ സ്‌കൂളുകളിലും അസംബ്ലിയിൽ ദേശീയഗാനം നിർബന്ധമാക്കി. വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവ് പുറത്തിറക്കി. വിദ്യാർത്ഥികൾക്കിടയിൽ ഐക്യവും അച്ചടക്കവും വളർത്തുകയാണ് ലക്ഷ്യമെന്ന് ഉത്തരവിൽ പറയുന്നു. ബുധനാഴ്ചയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.

പ്രഭാഷകരെ ക്ഷണിക്കുക, പരിസ്ഥിതിയെക്കുറിച്ച് അവബോധം സൃഷ്ടിക്കുക, മയക്കുമരുന്ന് വിപത്തിനെതിരായി പ്രവർത്തിക്കുക തുടങ്ങിയ കാര്യങ്ങൾ സ്‌കൂളുകളിൽ രാവിലെ അസംബ്ലികളിൽ ഉൾപ്പെടുത്തേണ്ട ചില നടപടികളായി വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിച്ചു .രാവിലെ അസംബ്ലി 20 മിനിറ്റ് നീണ്ടുനിൽക്കുമെന്നും എല്ലാ വിദ്യാർത്ഥികളും അധ്യാപകരും നിയുക്ത സ്ഥലത്ത് ഒത്തുകൂടണമെന്നും സ്കൂളുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

Read Also: വ്യോമസേന വിമാനം കൊച്ചിയിൽ എത്തുക10.30-ഓടെ; മൃതദേഹങ്ങൾ വിട്ടുനൽകുന്നതിനുള്ള നടപടി വേ​ഗത്തിലാക്കുമെന്ന് കളക്ടർ

മഹത്തായ വ്യക്തികളുടെയും സ്വാതന്ത്ര്യ സമര സേനാനികളുടെയും ആത്മകഥകൾ ചർച്ച ചെയ്യാനും സ്‌കൂൾ പരിപാടികളെയും പ്രവർത്തനങ്ങളെയും കുറിച്ച് ദിവസേന പ്രഖ്യാപനങ്ങൾ നടത്താനും വിദ്യാർത്ഥികളെ പ്രചോദിപ്പിക്കുന്നതിനും പ്രചോദനാത്മകമായ സംഭാഷണങ്ങൾ നടത്താനും അധ്യാപകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

Story Highlights : National Anthem Made Compulsory Across All Schools In Jammu And Kashmir

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here