ഫ്‌ളെക്‌സ് മേല്‍ക്കൂരയാക്കി കഴിയുന്ന കുടുംബത്തിന് ആശ്വാസമായി നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്

പാലക്കാട് മലമ്പുഴയില്‍ മഴ നനഞ്ഞു കിടക്കുന്ന കുടുംബത്തിന് ആശ്വാസം. ചെറാടില്‍ വിജയാനന്ദന്‍, രജനി ദമ്പതികളും രണ്ട് പിഞ്ചുമക്കളും ഫ്‌ളെക്‌സ് മേല്‍ക്കൂരയാക്കി കഴിയുന്ന വാര്‍ത്ത ട്വന്റിഫോര്‍ സംപ്രേഷണം ചെയ്തിരുന്നു. വിജയാനന്ദനും കുടുംബത്തിനും നെഹ്റു ഗ്രൂപ്പ് ഓഫ് ഫ്‌ളെക്‌സ് മേല്‍ക്കൂരയാക്കി കഴിയുന്ന കുടുംബത്തിന് ആശ്വാസമായി നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് വീട് വച്ചു നല്‍കും. ചെയര്‍മാന്‍ ഡോ പി കൃഷ്ണദാസ് ആണ് ഇക്കാര്യം അറിയിച്ചത്.
വേനല്‍ മഴ ആര്‍ത്ത് പെയ്യുമ്പോള്‍ സ്വന്തം മേല്‍ക്കൂര തകര്‍ന്ന് ദേഹത്തേക്ക് വീഴുമോ എന്ന് ആശങ്കപ്പെട്ട് കഴിയേണ്ടി വരുന്ന അവസ്ഥ ചിന്തിക്കാനാകുന്നതാണോ. അങ്ങനെ മഴയെ പേടിച്ച് അപകടം മുന്നില്‍ക്കണ്ട് കഴിയുകയായിരുന്നു വിജയാനന്ദനും ഭാര്യയും രണ്ട് മക്കളും. കഴിഞ്ഞദിവസം തകര്‍ന്ന് വീണ അവരുടെ കൂരയുടെ ദൃശ്യങ്ങള്‍ ട്വന്റിഫോര്‍ വാര്‍ത്തയാക്കിയതോടെയാണ് കുടുംബത്തിന് ആശ്വാസമായി വീട് ലഭിക്കാനൊരുങ്ങുന്നത്.
Story Highlights : Nehru Group of Institutions helps a family to get a house
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here