കോട്ടയം സ്റ്റേഷനിൽ പൊലീസുകാർ തമ്മിൽ തല്ല്; തലപൊട്ടിയ പൊലീസുകാരൻ ഇറങ്ങിയോടി

കോട്ടയം ചിങ്ങവനം പൊലീസ് സ്റ്റേഷനിൽ പൊലീസുകാര്‍ തമ്മിൽ സംഘർഷം. രണ്ട് സിപിഒമാരാണ് തമ്മിലടിച്ചത്. പൊലീസ് സ്റ്റേഷനിൽ ബൈക്ക് പാര്‍ക്ക് ചെയ്യുന്നത് സംബന്ധിച്ച തര്‍ക്കമാണ് സംഘര്‍ഷത്തിൽ കലാശിച്ചതെന്നാണ് വിവരം. സംഘർഷത്തിൽപ്പെട്ട സിപിഒയുടെ തല പൊട്ടി. ജനലിലേക്ക് തല പിടിച്ച് ഇടിക്കുകയായിരുന്നു. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം.
തലപൊട്ടിയ സിപിഒ ആദ്യം എസ്ഐയുടെ റൂമിലേക്കും പിന്നീട് റോഡിലേക്കും ഇറങ്ങിയോടി. സ്റ്റേഷനിലുണ്ടായിരുന്ന മറ്റ് പൊലീസുകാര്‍ ഇരുവരെയും പിടിച്ചുമാറ്റി. സംഭവത്തിൽ സ്പെഷൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി. നിലവിൽ സിപിഓ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
Story Highlights : Police Fight in Kottayam
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here