ഉത്തരാഖണ്ഡിലെ ടെമ്പോ ട്രാവലർ അപകടം; മരിച്ചവരുടെ എണ്ണം പത്തായി

ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലുണ്ടായ ടെമ്പോ ട്രാവലർ അപകടത്തിൽ മരിച്ചവരുടെ എണ്ണം പത്തായി. 23 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഋഷികേശ് -ബദരീനാഥ് ഹൈവേയിൽ അളകാനന്ദ നദിക്ക് സമീപം റൈതോലി ഗ്രാമത്തിനടുത്താണ് അപകടമുണ്ടായത്.
ടെമ്പോ ട്രാവലർ റോഡിൽ നിന്ന് തെന്നിമാറി 250 മീറ്ററോളം താഴേക്ക് അളകനന്ദ നദിയുടെ തീരത്തേക്ക് പതിക്കുകയായിരുന്നു. പ്രാദേശിക ഭരണകൂടവും എസ്ഡിആർഎഫിനെയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരുക്കേറ്റ 14 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഗുരുതരമായി പരുക്കേറ്റ നാല് പേരെ എയിംസിലേക്ക് മാറ്റി.
മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ജില്ലാ മജിസ്‌ട്രേറ്റിന് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Story Highlights : Tempo Traveler accident in Uttarakhand death toll is 10
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here