Advertisement

പാകിസ്താനിൽ പണം വാങ്ങി 12-കാരിയായ മകളെ 72കാരന് വിവാഹം ചെയ്ത് കൊടുക്കാൻ ശ്രമം; രണ്ട് പേർ അറസ്റ്റിൽ

June 16, 2024
Google News 3 minutes Read

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിർബന്ധിച്ച് 72-കാരന് വിവാഹം ചെയ്തുകൊടുക്കാനുള്ള ശ്രമത്തിനിടെ രണ്ട് പേർ അറസ്റ്റിൽ. പാകിസ്താനിലെ ചർസദ്ദ ടൗണിലാണ് സംഭവം. പെൺകുട്ടിയെ വിവാഹം ചെയ്യാനെത്തിയ 72-കാരനായ ഹബീബ് ഖാനും നിക്കാഹ് നടത്താനെത്തിയ പുരോഹിതനേയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.(12-year-old girl in Pakistan forced to marry 72-year-old man)

ആലം സയെദ് എന്നയാളാണ് 12-കാരിയായ മകളെ പണം വാങ്ങി 72കാരന് വിവാഹം ചെയ്ത് നൽകാൻ ശ്രമം നടത്തിയത്. അഞ്ച് ലക്ഷം പാകിസ്താനി രൂപ വാങ്ങിയാണ് പിതാവ് മകളെ നിർബന്ധിച്ച് വിവാഹം ചെയ്ത് കൊടുക്കാൻ ശ്രമിച്ചത്. പെൺകുട്ടിയുടെ പിതാവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

ശൈശവ വിവാഹം നിരോധിക്കുന്ന നിയമങ്ങൾ നിലവിലുണ്ടെങ്കിലും പാക്കിസ്താൻ്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം സംഭവങ്ങൾ തുടരുന്നുണ്ട്. അടുത്തിടെ രജൻപൂരിലും തട്ടയിലും സമാനമായ ശ്രമങ്ങൾ നിയമ നിർവ്വഹണ ഏജൻസികൾ പരാജയപ്പെടുത്തിയിരുന്നു.

Story Highlights : 12-year-old girl in Pakistan forced to marry 72-year-old man

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here