Advertisement

കുവൈറ്റ് തീപിടുത്തം; ജീവന്‍ നഷ്ടമായ മൂന്ന് പേരുടെ കൂടി സംസ്‌കാരം നടന്നു

June 16, 2024
Google News 2 minutes Read
3 more malayalees cremation kuwait fire incident

കുവൈറ്റ് ദുരന്തത്തില്‍ മരിച്ച മൂന്നു മലയാളികളുടെ കൂടി സംസ്‌കാരം നടന്നു. പത്തനംതിട്ട മേപ്രാല്‍ സ്വദേശി തോമസ് സി ഉമ്മന്‍, കോട്ടയം ഇത്തിത്താനം സ്വദേശി ശ്രീഹരി പ്രദീപ്, പായിപ്പാട് സ്വദേശി ഷിബു വര്‍ഗീസ് എന്നിവരുടെ സംസ്‌കാരമാണ് ഇന്ന് നടന്നത്.3 more malayalees cremation kuwait fire incident)

ഹൃദയഭേദകമായിരുന്നു മേപ്രാലിലെ തോമസ് സി ഉമ്മന്റെ വീട്ടില്‍നിന്നുള്ള ദൃശ്യങ്ങള്‍. ഗൃഹപ്രവേശം കാത്തുകിടക്കുന്ന തോമസിന്റെ പുതിയവീട്ടില്‍ അല്‍പസമയം പുതുദര്‍ശനത്തിന് വെച്ച ശേഷമാണ് ഇന്നലെ രാത്രിയോടെ മൃതദേഹം മേപ്രാലിലെ കുടുംബ വീട്ടിലേക്ക് എത്തിച്ചത്. മന്ത്രി വീണാ ജോര്‍ജ് അടക്കമുള്ള ജനപ്രതിനിധികളും സാമൂഹ്യ സാംസ്‌കാരിക രംഗത്തുള്ളവരും അന്തിമോപചാരമര്‍പ്പിച്ചു. ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് മേപ്രാല്‍ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍ സംസ്‌കാര ശുശ്രൂഷകള്‍ നടന്നത്.

Read Also: കുവൈറ്റ് അപകടം ദൗര്‍ഭാഗ്യകരം, കുടുംബങ്ങൾക്ക് 8 ലക്ഷം രൂപ വീതം നൽകും, ഉത്തരവാദിത്തം ഏറ്റെടുക്കുന്നു: കെജി എബ്രഹാം

കോട്ടയം സ്വദേശി ശ്രീഹരി പ്രദീപിനും വിട നല്‍കാന്‍ നാട് തന്നെ കൂട്ടമായി എത്തി. ഉച്ചയോടെ വീട്ടുവളപ്പില്‍ സംസ്‌കാരം. പായിപ്പാട് സ്വദേശി ഷിബു വര്‍ഗീസിന്റെ സംസ്‌കാര ചടങ്ങുകളും പൂര്‍ത്തിയായി. അതേസമയം കുവൈത്ത് തീപിടുത്തത്തില്‍ പൊള്ളലേറ്റ 15 മലയാളികള്‍ ചികിത്സയില്‍ ഉണ്ടെന്നും ഇവര്‍ക്ക് സര്‍ക്കാര്‍ ചികിത്സാസഹായം നല്‍കുമെന്നും റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു.

Story Highlights : 3 more malayalees cremation kuwait fire incident

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here