Advertisement

ചരിത്രം സൃഷ്ടിച്ച് അല്‍ബേനിയ; ആദ്യം ഞെട്ടിയ ഇറ്റലി വിജയം തിരികെ പിടിച്ചു

June 16, 2024
Google News 1 minute Read
Albania-vs-Italy

കളിയുടെ ആദ്യ മിനിറ്റില്‍ നിലവിലെ ചാമ്പ്യന്‍മാരെ ഞെട്ടിച്ചായിരുന്നു ആ ഗോള്‍ വീണത്. യൂറോ കപ്പില്‍ ഇറ്റലിയും അല്‍ബേനിയയും തമ്മില്‍ ഗ്രൂപ്പ് ബിയിലെ രണ്ടാം മത്സരത്തില്‍ അല്‍ബേനിയയുടെ നദീം ബജ്‌റമിയായിരുന്നു വല ചലിപ്പിച്ചത്. ഇറ്റാലിയന്‍ പ്രതിരോധ താരം ഫെഡെറിക്കോ ഡിമാര്‍ക്കോ പെനാല്‍റ്റി ബോക്സിനുള്ളിലേക്കെറിഞ്ഞ പന്ത് തട്ടിയെടുത്ത് നെദിം പോസ്റ്റിലേക്ക് അടിച്ചുകയറ്റുകയായിരുന്നു.

കളി തുടങ്ങി 23-ാം സെക്കന്റില്‍ വീണ ഗോള്‍ യൂറോ കപ്പ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഗോളായി രേഖപ്പെടുത്തപ്പെട്ടു. ഇറ്റാലിയന്‍ ഗോള്‍മുഖത്ത് തുറന്നുകിട്ടിയ തുറന്നുകിട്ടിയ അല്‍ബേനിയന്‍ താരം കൃത്യമായി മുതലെടുക്കുകയായിരുന്നു. എന്നാല്‍ ആദ്യമൊന്ന് പകച്ച ഇറ്റലി നിരന്തര നീക്കങ്ങളുമായി കളം നിറഞ്ഞതോടെ 11 മിനിറ്റില്‍ നീലപ്പടയുടെ ആദ്യ ഗോള്‍ പിറന്നു.

ഒരു കോര്‍ണര്‍ കിക്കില്‍ നിന്ന് തുടക്കമിട്ട നീക്കത്തിനൊടുവില്‍ ലോറെന്‍സോ പെല്ലെഗ്രിനി പെല്ലെഗ്രിനിയുടെ ക്രോസ് പോസ്റ്റിന്റെ ഇടതു മൂലയെ ലക്ഷ്യമാക്കി വന്നു. വലിയ മാര്‍ക്കിങില്‍ പെടാതെ നിന്ന ബസ്സോണി സുന്ദരമായ ഹെഡറിലൂടെ പന്തിനെ പോസ്റ്റിന്റെ വലതു മൂലയിലേക്ക് ഇറക്കി.

Read Also: യൂറോ കപ്പ്: ഹംഗറിക്കെതിരെ വിജയം വരിച്ച് സ്വിസ് പട

സമനില പിടിച്ചതോടെ കൂടുതല്‍ ആത്മവിശ്വാസത്തോടെയായിരുന്നു ഇറ്റലി നീക്കങ്ങള്‍. അതിനുള്ള ഫലം പതിനാറാം മിനിറ്റില്‍ ഉണ്ടായി. അബേനിയന്‍ ഗോള്‍ മുഖത്ത് അവസരം കണ്ടെത്താനുള്ള ഇറ്റലി താരങ്ങളുടെ ശ്രമം. ഹോള്‍ഡിങ് ഗെയിമിനൊടുവില്‍ ഒടുവില്‍ ലഭിച്ചത് ബരല്ലെക്ക്. ഒട്ടും സമയം ഒട്ടും കളയാതെ ബരല്ലെ തൊടുത്ത പുറങ്കാലനടി അല്‍ബേനിയന്‍ കീപ്പര്‍ തോമസ് ഫൊറ്റാക് സ്‌ട്രോക്കോഷയെ മറികടന്ന് വല തൊട്ടു.

ലീഡ് പിടിച്ചിട്ടും വളരെ ശ്രദ്ധാപൂര്‍വ്വം ആയിരുന്നു ഇറ്റലിയുടെ ഓരോ നീക്കങ്ങളും. അല്‍ബേനിയന്‍ സംഘത്തിന് പഴുതുകള്‍ ഒന്നും നല്‍കാതിരിക്കാന്‍ ഇറ്റാലിയന്‍ പ്രതിരോധം ജാഗ്രത കാട്ടി. ഗോളടിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിച്ചതിനൊടൊപ്പം ഗോളടിക്കാനും ഇറ്റലി തിടുക്കം കാണിച്ചില്ല.

കാരണം വമ്പന്മാരെ ഞെട്ടിച്ച് യോഗ്യതാറൗണ്ടില്‍ കളിച്ച ഗ്രൂപ്പില്‍നിന്ന് ഒന്നാമതായാണ് അല്‍ബേനിയ യൂറോ കപ്പിനെത്തിയതെന്ന് ഇറ്റലിക്കാര്‍ക്ക് അറയാം. യോഗ്യതാറൗണ്ടില്‍ ഒരു മത്സരത്തില്‍ മാത്രമായിരുന്നു അല്‍ബേനിയ പരാജയപ്പെട്ടത്. എങ്കിലും സ്‌പെയിന്‍ അടക്കമുള്ള കരുത്തുറ്റ ടീമുകളുള്ള ഗ്രൂപ്പില്‍ അല്‍ബേനിയക്ക് വരും മത്സരങ്ങളെല്ലാം കഠിനമായിരിക്കും.

Story Highlights : Albania vs Italy Euro cup 2024

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here