Advertisement

സിലിഗുഡിയിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടം; അ‍ഞ്ച് പേർ മരിച്ചു

June 17, 2024
Google News 2 minutes Read

സിലിഗുഡിയിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അ‍ഞ്ച് പേർ മരിച്ചു. അപകടത്തിൽ 25 ഓളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് വിവരം. മൂന്ന് ബോ​ഗികൾ പാളി തെറ്റി. കഞ്ചൻജംഗ എക്‌സ്പ്രസും ഗുഡ്‌സ് ട്രെയിനും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

അപകടം നിർഭാ​ഗ്യകരമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രതികരിച്ചു. രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ പുരോ​ഗിമിക്കുകയാണെന്നും റെയിൽവേയുടെ ഉന്നത ഉദ്യോ​ഗസ്ഥർ സംഭവസ്ഥലത്തേക്ക് എത്തിയെന്നും കേന്ദ്രമന്ത്രി അറിയിച്ചു. നിരവധി ബോ​ഗികൾ തകർന്നിട്ടുണ്ട്. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. അസാമിലെ സിൽച്ചറിൽ നിന്ന് കൊൽക്കത്തയിലെ സീയാൽദയിലേക്ക് പോയ ട്രെയിൻ ആണ് അപകടത്തിൽപ്പെട്ടത്

ട്രെയിനിന്റെ പിന്നിൽ വന്ന് ഗുഡ്‌സ് ട്രെയിൻ ഇടിക്കുകയായിരുന്നു. രംഗപാണി റെയിൽവേ സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്. ഒരു ബോ​ഗി കഞ്ചൻജംഗ എക്‌സ്പ്രസിന്റെ മുകളിലേക്ക് കയറി നിൽക്കുന്ന നിലയിലാണ്. ആളുകെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ പുരോ​ഗമിക്കുകയാണ്. അപകടത്തിൽ മുഖ്യമന്ത്രി മമത ബാനർജി ഞെട്ടൽ രേഖപ്പെടുത്തി. അപകടസ്ഥലത്തേക്ക് ഡോക്ടേഴ്‌സ് ഉൾപ്പെടെയുള്ള സംഘത്തെ അയച്ചതായി മുഖ്യമന്ത്രി മമത ബാനർജി അറിയിച്ചു.

Story Highlights :  Five dead after freight train collides with Kanchanjungha Express in Siliguri

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here