കുവൈറ്റ് തീപിടുത്തം; മരിച്ച തിരുവല്ല സ്വദേശി തോമസിന്റെ കുടുംബത്തിന് നഷ്ടപരിഹാരത്തുക കൈമാറി

കുവൈറ്റ് തീപിടുത്തത്തില്‍ മരിച്ച പത്തനംതിട്ട തിരുവല്ല സ്വദേശി തോമസിന്റെ കുടുംബത്തിന് എന്‍ബിടിസി നഷ്ടപരിഹാരത്തുക കൈമാറി . എന്‍ബിടിസി ഡെപ്യൂട്ടി ജനറൽ മാനേജർ ഷിബി അബ്രാഹാമിന്റെ നേതൃത്വത്തിൽ നഷ്ടപരിഹാരത്തുകയായ എട്ട് ലക്ഷം രൂപയുടെ ചെക്ക് കൈമാറി.
തോമസിന്റെ അഞ്ചുവയസുള്ള മകന്റെ ഡിഗ്രി വരെയുള്ള വിദ്യാഭ്യാസച്ചെലവ് കമ്പനി നിര്‍വഹിക്കുമെന്നും കുടുംബത്തിന് പൂര്‍ണ പിന്തുണ നല്‍കുമെന്നും മാനേജ്‌മെന്റ് പ്രതിനിധികള്‍ അറിയിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, കോട്ടയം ജില്ലകളിലായി പതിമൂന്ന് കുടുംബങ്ങളെ സംഘം നേരിൽ കണ്ട് തുക കൈമാറി. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് പരിപൂര്‍ണ പിന്തുണ തുടര്‍ന്നും ഉറപ്പാക്കുമെന്ന് എന്‍ബിടിസി അറിയിച്ചു.
പത്ത് വര്‍ഷം മുന്‍പാണ് എന്‍ഡിടി ടെക്‌നീഷ്യനായി മേപ്രാല്‍ ചിറയില്‍ മരോട്ടിമൂട്ടില്‍ തോമസ് സി ഉമ്മന്‍ (ജോബി) എന്‍ബിടിസിയില്‍ ടെക്‌നീഷ്യനായി ജോലിക്കെത്തുന്നത്. മംഗഫില്‍ കമ്പനി ജോലിക്കാര്‍ താമസിക്കുന്ന ഫ്‌ളാറ്റിലായിരുന്നു അതിദാരുണമായ തീപിടുത്തം. മകന്റെ വിയോഗ വാര്‍ത്ത പിതാവ് ഉമ്മന്‍ ചാക്കോയ്ക്കും കുടുംബത്തിനും ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല. അപകടമുണ്ടായ വിവരം അറിഞ്ഞ് തോമസിനെ കുടുംബം ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ബുധനാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് മരണം സ്ഥിരീകരിച്ചത്.

Story Highlights : NBTC will handed over 8 lakh check to Thomas’ family who died in Kuwait fire
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here