കോട്ടയത്ത് കാണാതായ പൊലീസ് ഉദ്യോഗസ്ഥൻ തിരികെയെത്തി; ഡ്യൂട്ടിയിൽ പ്രവേശിച്ചു

കോട്ടയത്ത് നിന്ന് കാണാതായ പൊലീസ് ഉദ്യോഗസ്ഥൻ തിരികെ എത്തി. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ രാജേഷ് ആണ് തിരികെയെത്തിയത്. ഇന്ന് രാവിലെയോടെ ഡ്യൂട്ടിയിൽ പ്രവേശിച്ചു. പൊലീസ് ഉദ്യോഗസ്ഥനെ കാണാനില്ലെന്ന കുടുംബത്തിന്റെ പരാതിയിൽ അയർക്കുന്നം പൊലീസ് കേസെടുത്തിരുന്നു.
14ന് രാത്രി നൈറ്റ് ഡ്യൂട്ടിക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാൽ രാത്രി വൈകിയും വീട്ടിലെത്തിയില്ലെന്ന് വീട്ടുകാർ പറഞ്ഞിരുന്നു. ജോലി സംബന്ധമായ മാനസിക സമ്മർദം നേരിട്ടിരുന്നെന്ന് കുടുംബം ആരോപിക്കുകയും ചെയ്തിരുന്നു. തുടർന്ന് രാജേഷിനായി പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് തിരിച്ചെത്തിയത്. അതേസമയം രാജേഷ് എവിടെ പോയത് ആണെന്ന് വെളിപ്പെടുത്തിയിട്ടില്ല.
Story Highlights : police officer who went missing from Kottayam has returned
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here