റൊമാനിയക്ക് അര്‍ഹിച്ച വിജയം; യൂറോ മൈതാനത്തിറങ്ങുന്നത് 24 വര്‍ഷത്തിന് ശേഷം

യുവേഫ യൂറോ കപ്പില്‍ ഗ്രൂപ് ഇ-യില്‍ റൊമാനിയക്ക് മിന്നുംജയം. യുക്രയ്‌നെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് തോല്‍പ്പിച്ചത്. 29-ാം മിനിറ്റില്‍ നിക്കൊളെ സ്റ്റാന്‍ക്യു, 53-ാം മിനിറ്റില്‍ റസ്വാന്‍ മാരിന്‍, 57-ാം മിനിറ്റില്‍ ഡെനിസ് ഡ്രാഗസ് എന്നിവരാണ് റൊമാനിയയ്ക്കായി ഗോള്‍ നേടിയത്. തുടക്കം മുതല്‍ തന്നെ ആക്രമിച്ച് കളിച്ച റൊമാനിയ റാങ്കിങ്ങില്‍ ഏറെ മുന്നിലുള്ള യുക്രൈനെതിരെ ആധികാരിക വിജയമാണ് നേടിയത്. നിലവില്‍ യുക്രൈന് 22-ാം റാങ്കും റൊമാനിയയ്ക്ക് 46-ാം റാങ്കുമാണ്. 24-വര്‍ഷത്തിനുള്ളിലെ റൊമാനിയയുടെ ആദ്യ യൂറോ കപ്പ് വിജയമാണിത്.
മത്സരത്തി റൊമാനിയയുടെ ഗോള്‍വേട്ട നിക്കൊളെ സ്റ്റാന്‍ക്യുയിലൂടെയാണ് തുടക്കമിട്ടത്. യുക്രൈന്റെ പിഴവ് മുതലെടുത്താണ് റൊമാനിയ ഗോളടിച്ചത്. യുക്രൈന്‍ ഗോളിയുടെ ഷോട്ട് നേരെ പതിച്ചത് റൊമാനിയ താരം ഡെന്നിസ് മാന്റെ കാലുകളിലായിരുന്നു. താരത്തിന്റെ പാസ് സ്വീകരിച്ച സ്റ്റാന്‍ക്യു പെനാല്‍റ്റി ബോക്സിന് പുറത്ത് നിന്ന് ഉഗ്രനൊരു ലോങ് റേഞ്ചറിലൂടെ വലകുലുക്കി.
Read Also: യൂറോയില്‍ പോളണ്ടിനോട് അവാസന നിമിഷം വിജയം കണ്ടെത്തി ഓറഞ്ച് പട
രണ്ടാം പകുതിയുടെ തുടക്കത്തില്‍ റൊമാനിയ ലീഡ് രണ്ടാക്കി ഉയര്‍ത്തി. റസ്വാന്‍ മാരിനാണ് ഇത്തവണ ഗോള്‍ പട്ടികയില്‍ ഇടം കണ്ടെത്തിയത്. ബോക്സിന് പുറത്തുനിന്ന് തകര്‍പ്പന്‍ ഷോട്ടിലൂടെ മാരിന്‍ യുക്രൈന്‍ ഗോളി ആന്‍ഡ്രി ലുനിനെ മറികടന്നു. നാല് മിനിറ്റുകള്‍ക്കകം വീണ്ടും റൊമാനിയ ഗോളടിച്ചു. ഡെനിസ് ഡ്രാഗസാണ് സ്‌കോറര്‍. കോര്‍ണര്‍ കിക്കില്‍ നിന്നാണ് തുടക്കം. വലതുവിങ്ങില്‍ നിന്ന് പെനാല്‍റ്റി ബോക്സിലേക്ക് മുന്നേറിയ ഡെന്നിസ് മാന്റെ ക്രോസില്‍ പന്ത് വലയിലേക്ക് തട്ടിയിടേണ്ട ജോലിയേ ഡ്രാഗസിനുണ്ടായിരുന്നുള്ളൂ
Story Highlights : Ukrain vs S lovania match
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here