ഭാവി ഭദ്രമാക്കാൻ CA, CMA കോഴ്സുകളുമായി ‘ഇലാൻസ്’

ആഗോളതലത്തിലെ തൊഴിലവസരങ്ങളിൽ ഏറ്റവും സാധ്യതയുള്ള ഒരു േമഖലയിലേക്കുള്ള ആദ്യചുവടുവെപ്പാണ് കൊമേഴ്സ് പഠനം. ലോകത്തെവിടെയും സാമ്പത്തികരംഗത്ത് മാത്രമല്ല, വ്യവസായിക-ശാസ്ത്ര-സാങ്കേതിക രംഗത്തും ഒരുപോലെ തൊഴിലവസരങ്ങളാണ് കൊമേഴ്സ് വിദഗ്ധരെ കാത്തിരിക്കുന്നത്. ആധുനികകാലത്തെ ബിസിനസ്സ് ശൈലികളിൽ വന്ന മാറ്റം വിദഗ്ധരായ കൊമേഴ്സ് പ്രൊഫഷണലുകളെ ഈ മേഖലകളുടെ ഒഴിവാക്കാനാവാത്ത ഘടകമാറ്റിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ കൊമേഴ്സ് വിഷയങ്ങളിൽ വൈദഗ്ധ്യമുള്ള പ്രൊഫഷണലുകളുടെ ആവശ്യകത ദിവസങ്ങൾ കഴിയുന്തോറും വർദ്ധിച്ചുവരികയാണ്. ഈ സാഹചര്യത്തിലാണ് തൊഴിലധിഷ്ഠിത വിദ്യാഭ്യാസരംഗത്ത് കൊമേഴ്സിലെ ഉയർന്ന ബിരുദങ്ങളായ CA,CMA (USA) എന്നി കോഴ്സുകളുടെ പ്രസക്തിയേറുന്നത്. ഇതെല്ലാം പരിഗണിച്ചുകൊണ്ടാണ് സംസ്ഥാനത്തെ ഏറ്റവും മികച്ച കൊമേഴ്സ് പഠനകേന്ദ്രമായ ‘ഇലാൻസ്’ അവരുടെ വിദഗ്ധരായ ഫാക്കൽട്ടികളെ അണിനിരത്തിക്കൊണ്ട് ആധുനികരീതിയിലുള്ള കാമ്പസുകളുമായി മുന്നോട്ടുവന്നിരിക്കുന്നത്. ഇതുവഴി ഇത്തരം കോഴ്സുകളിൽ ഉന്നത റാങ്കുകൾ കരസ്ഥമക്കാനും രാജ്യത്തും പുറത്തുമുള്ള ബഹുരാഷ്ട്ര കമ്പനികളിൽ ഉയർന്ന ജോലി നേടാനും വിദ്യാർത്ഥികൾക്ക് എളുപ്പത്തിൽ കഴിയുന്നു.
ലോകമെമ്പാടുമുള്ള വിവിധ മേഖലകളിൽ ചാർട്ടേഡ് അക്കൗണ്ടന്‍റുമാർ വിവിധതരത്തിലുള്ള ഒഴിച്ചുകൂടാനാവാത്തതുമായ പങ്കാണ് വഹിച്ചുകൊണ്ടിരിക്കുന്നത്. ഫിനാൻഷ്യൽ മാനേജ്‌മെൻ്റ്, ഓഡിറ്റിംഗ്, ടാക്സേഷൻ എന്നിവയിൽ വിദഗ്ധരായ CA ബിരുദധാരികൾ ബിസിനസ് രംഗത്ത് മാത്രമല്ല, സർക്കാരുകൾക്കും വ്യക്തികൾക്കും ഒരുപോലെ അനിവാര്യമായ ഘടകമാണ്. കോർപ്പറേറ്റ് മേഖലയിൽ തന്ത്രപരമായ തീരുമാനമെടുക്കൽ, സാമ്പത്തിക ആസൂത്രണം, റിസ്ക് മാനേജ്മെൻ്റ് എന്നിവ നിർവഹിച്ചുവരുന്നത് CA പ്രൊഫഷണലുകളാണ്.
കോർപ്പറേറ്റ് തലത്തിൽ മാത്രമല്ല സർക്കാറുകളുടെ ധനനയങ്ങൾ, ബജറ്റിംഗ്, തുടങ്ങിയവയിൽ വിദഗ്ധ ഉപദേശങ്ങൾ നൽകിവരുന്നതും ഇത്തരം പ്രൊഫഷണലുകളാണ്. അതുകൊണ്ടുതന്നെ ആഗോള സാമ്പത്തിക വളർച്ചയ്ക്കും നിലനിൽപ്പിനും CA ബിരുദധാരികൾ ഒഴിച്ചുകൂടാനാവാത്തതാണ്.
സമാനമായ മറ്റൊരു കോഴ്സാണ് അമേരിക്കയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെൻ്റ് അക്കൗണ്ടൻ്റ്സ് (IMA) യുടെ കീഴിലുള്ള സർട്ടിഫൈഡ് മാനേജ്‌മെന്‍റ് അക്കൗണ്ടന്‍റ് ( CMA). ആഗോള ബിസിനസ് സംരംഭങ്ങളെ മുന്നോട്ടുനയിക്കാനും അവയുടെ വളർച്ച സുഗമമാക്കാനും ലക്ഷ്യമിട്ടാണ് CMA (USA) പ്രൊഫഷണലുകളെ വാർത്തെടുക്കുന്നത്. ഇതുവഴി ലോകത്തെവിടെയും CMA (USA) ബിരുദധാരികളെ കാത്തിരിക്കുന്നത് വൈവിധ്യമാർന്ന തൊഴിൽ സാധ്യതകളാണ്.
വൻകിട ബഹുരാഷ്ട്ര കമ്പനികളിലെ ഉയർന്ന തസ്തികകളായ ഫിനാൻഷ്യൽ അനലിസ്റ്റ്, കോസ്റ്റ് അക്കൗണ്ടൻ്റ്, മാനേജ്‌മെൻ്റ് അക്കൗണ്ടൻ്റ്, ഇൻ്റേണൽ ഓഡിറ്റർ, ഫിനാൻഷ്യൽ മാനേജർ, ഫിനാൻഷ്യൽ കൺട്രോളർ, ഫിനാൻഷ്യൽ കൺസൾട്ടൻ്റ് തുടങ്ങിയവയിലേക്കെല്ലാം പരിഗണിക്കപ്പെടുന്നത് CMA (USA) പ്രൊഫഷണലുകളെയാണ്.
അതുകൊണ്ടുതന്നെ സംസ്ഥാനത്തെ വിദ്യാർത്ഥികളെ മികച്ച കൊമേഴ്സ് പ്രൊഫഷണലുകളാക്കാൻ ‘ഇലാൻസ്‘ ശാസ്ത്രീയമായ രീതിയിലാണ് കോഴ്സുകൾ രൂപകൽപനചെയ്തിരിക്കുന്നത്. ഇതിനായി റെസിഡൻഷ്യൽ മോഡൽ ക്ലാസുകൾ, പരിചയസമ്പന്നരായ മെന്‍ഡർമാരുടെ മാർഗ്ഗനിർദ്ദേശങ്ങൾ, ഓൺലൈൻ-ഓഫ് ലൈൻ ക്ലാസുകൾ, മുഴുവൻ സമയവും ലഭ്യമാകുന്ന ഇലാൻസ് ലേണിംഗ് ആപ്പ്, പതിവായ മോഡൽ പരീക്ഷകൾ, വിദ്യാർത്ഥികളുടെ കഴിവുകൾ വിലയിരുത്തിക്കൊണ്ടുള്ള പരിശീലനം തുടങ്ങിയവയെല്ലാം ‘ഇലാൻസി’ന്‍റെ മാത്രം പ്രത്യേകതയാണ്.
CA കോഴ്സിന്റെ കാര്യത്തിൽ കഴിഞ്ഞ ഡിസംബറിൽ നടന്ന ഫൗണ്ടേഷൻ ടെസ്റ്റിൽ പരീക്ഷയെഴുതിയ 60 വിദ്യാർത്ഥികളിൽ 41 പേർ ഇലാൻസിന്‍റെ മികവിന്‍റെ ഉദാഹരണമാണ്. CA പോലൊരു കോഴ്സിൽ ഏറ്റവും ഉയർന്ന വിജയ ശതമാനമാണിത്.
കൂടുതൽ വിവരങ്ങൾക്ക് : https://wa.me/7025107070
Contact : 7025107070
https://forms.gle/qartPQZpvYsD6e2x9
Story Highlights : ACCA CA New Batches Admission Open Elance
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here