‘കുടുംബക്കാരെ മുഴുവൻ കൊണ്ടുവന്ന് മത്സരിപ്പിക്കാനാണ് തീരുമാനം; കോൺഗ്രസ് കുടുംബാധിപത്യ പാർട്ടി’; കെ സുരേന്ദ്രൻ

വയനാട് ഉപതെരഞ്ഞെടുപ്പിലെ പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തിൽ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. വയനാട് രണ്ടാം വീടാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞപ്പോൾ ഇത്രയും കരുതിയില്ലെന്നും കുടുംബക്കാരെ മുഴുവൻ കൊണ്ടുവന്ന് മത്സരിപ്പിക്കാനാണ് തീരുമാനമെന്ന് സുരേന്ദ്രൻ ട്വന്റിഫോറിനോട് പ്രതികരിച്ചു. കോൺഗ്രസ് കുടുംബാധിപത്യ പാർട്ടിയാണെന്ന് അദ്ദേഹം വിമർശിച്ചു.
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ റോബർട്ട് വദ്രയെക്കൂടി നിർത്തിയാൽ കുടുംബാധിപത്യം സമ്പൂർണമായെന്ന് സുരേന്ദ്രൻ പരിഹസിച്ചു. കേരളത്തിൽ കോൺഗ്രസിന്റെ നേതാക്കൾ ആരും നിന്നാൽ ജയിക്കാത്തത് കൊണ്ടാണോ പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കുന്നതെന്ന് സുരേന്ദ്രൻ ചോദിച്ചു. വയനാട് കുടുംബമാണെന്ന് പറഞ്ഞിട്ട് കുടുംബക്കാരെ കൊണ്ടുവന്ന് മത്സരിപ്പിക്കുന്നതെന്ന് അദ്ദേഹം പരിഹസിച്ചു.
Read Also: ‘തെരഞ്ഞെടുപ്പ് തോൽവിയിൽ അച്ചടക്ക നടപടി സ്വീകരിക്കണം’: ടിഎൻ പ്രതാപനെതിരെ പോസ്റ്റർ
ഉപതെരഞ്ഞെടുപ്പിൽ പച്ചക്കൊടി ഉയർത്തുമോ എന്നാണ് തന്റെ ചോദ്യമെന്ന് സുരേന്ദ്രൻ പറഞ്ഞു. പ്രിയങ്കയെ സ്വീകരിക്കാതെ മുസ്ലിം ലീഗിന് വേറെ വഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. വയനാട് ബിജെപി സ്ഥാനാർത്ഥി ആരെന്നത് പാർട്ടിയുടെ കേന്ദ്ര നേതൃത്വം തീരുമാനിക്കുമെന്ന് കെ സുരേന്ദ്രൻ വ്യക്തമാക്കി.
Story Highlights : BJP State president K Surendran against Priyanka Gandhi Wayanad candidateship
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here