ആദ്യം ഇറ്റലിയെ വിറപ്പിച്ചു, ഇപ്പോള്‍ ക്രൊയേഷ്യയെയും ; തോല്‍ക്കാന്‍ മനസില്ലാതെ അവസാന നിമിഷം സമനില പടിച്ച് അല്‍ബേനിയ

അവസാന നിമിഷം വരെ ഗ്യാലറിയെ ത്രസിപ്പിച്ച് യുവേഫ യൂറോ കപ്പ് ഗ്രൂപ്പ് ബി-യിലെ ക്രൊയേഷ്യ-അല്‍ബേനിയ മത്സരം. 73-ാം മിനിറ്റ് വരെ ഒരു ഗോളിന് മുന്നില്‍ നിന്ന അല്‍ബേനിയ 2-1 എന്ന സ്‌കോറില്‍ പിന്നാലാവുകയും അവസാന നിമിഷത്തില്‍ സമനില പിടിക്കുകയുമായിരുന്നു. സമനിലയില്‍ തളച്ച് അല്‍ബേനിയ. രണ്ട് മിനിറ്റിനിടെയായിരുന്നു ക്രോയേഷ്യയുടെ രണ്ട് ഗോളും പിറന്നത്. ഗോള്‍ശ്രമത്തിനിടെ രണ്ടാം ഗോള്‍ സെല്‍ഫ് ഗോളായി. ഇതോടെയാണ് കൊയേഷ്യ ലീഡ് പിടിച്ചത്. എന്നാല്‍ വാശിയേറി പോരാട്ടത്തില്‍ 95-ാം മിനിറ്റില്‍ രണ്ടാം ഗോള്‍ നേടിയ അല്‍ബേനിയ ക്രൊയേഷ്യന്‍ ആരാധകരെ വീണ്ടും നിരാശയിലാഴ്ത്തി.
Read Also: നവാഗതരായ ജോര്‍ജിയ പൊരുതി തോറ്റു; തുര്‍ക്കിയുടെ ജയം 3-1ന്
11-ാം മിനിറ്റില്‍ മുന്നിലെത്തിയ അല്‍ബേനിയ കളിയുടെ മുക്കാല്‍ പങ്കും ആധിപത്യം പുലര്‍ത്തി. വലതു വശത്തുവെച്ച് പന്ത് കൈവശപ്പെടുത്തിയ അസനി, ഒട്ടും സമയം പാഴാക്കാതെ ബോക്സികത്തേക്ക് ക്രോസ് നല്‍കി. ഈ സമയം ബോക്സ് ലക്ഷ്യമാക്കി ഓടിയ ലാസി കൃത്യസമയത്തുതന്നെ അകത്തെത്തുകയും മികച്ച ഒരു ഹെഡറിലൂടെ പന്ത് വലയിലെത്തിക്കുകയുമായിരുന്നു. 74-ാം മിനിറ്റില്‍ ആന്ദ്രെ ക്രമാരിച്ച് ക്രൊയേഷ്യക്കായി ഗോള്‍ നേടി തുല്യതയിലെത്തിയപ്പോള്‍, 76-ാം മിനിറ്റില്‍ ക്ലോസ് ജസുലയുടെ ഓണ്‍ ഗോളിലൂടെ ക്രൊയേഷ്യ മുന്നിലെത്തി. രണ്ട് മിനിറ്റിനിടെ കളി ആകെ മാറിമറിഞ്ഞു. ബുദിമിരിയുടെ പാസില്‍നിന്നാണ് അല്‍ബേനിയന്‍ പ്രതിരോധത്തെ തകര്‍ത്ത് ക്രമാരിച്ച് പന്ത് വലയിലെത്തിച്ചത്. ക്രമാരിച്ചിനെ അല്‍ബേനിയന്‍ ഡിഫന്‍ഡര്‍മാര്‍ പ്രതിരോധിച്ചെങ്കിലും തന്ത്രപരമായി പന്ത് അദ്ദേഹം വലയിലെത്തിച്ചു. ഗോളി സ്ട്രകോഷയ്ക്ക് അത് നോക്കിനില്‍ക്കാന്‍ മാത്രമേ കഴിഞ്ഞിരുന്നുള്ളൂ.
95-ാം മിനിറ്റില്‍ അല്‍ബേനിയയുടെ ഗംഭീരമായ മടങ്ങിവരവായിരുന്നു കണ്ടത്. സെല്‍ഫ് ഗോള്‍ വഴങ്ങിയ ക്ലോസ് ജസുല തന്നെയാണ് അല്‍ബേനിയക്കായി സമനില ഗോള്‍ നേടിയത്. ആദ്യമത്സരത്തില്‍ കളിയില്‍ സ്പെയിനിനോട് മൂന്ന് ഗോളിന്റെ തോല്‍വി വഴങ്ങിയാണ് ലൂക്കാ മോഡ്രിച്ചും കൂട്ടരും രണ്ടാം മത്സരത്തിനെത്തിയത്. എന്നാല്‍ രണ്ടാം കളിയും അവര്‍ ജയിര്രാനായില്ലെന്ന് മാത്രമല്ല സ്‌പെയിനിനോട് വന്‍ തോല്‍വിയാണ് ഉണ്ടായതും. അല്‍ബേനിയ ആകട്ടെ ഇറ്റലിയോട് പരാജയപ്പെട്ടെങ്കിലും 2-1 എന്ന സ്‌കോറില്‍ വിറപ്പിച്ചാണ് കീഴടങ്ങിയത്. ഏതായാലും ക്രൊയേഷ്യക്ക് കൂടുതല്‍ നിര്‍ണായമാകുന്ന മത്സരങ്ങളാണ് ഇനിയുള്ളത്. വലിയ മാര്‍ജിനില്‍ വിജയം കണ്ടെത്തിയില്ലെങ്കില്‍ അവരുടെ നില പരുങ്ങലില്‍ ആയേക്കും.
Story Highlights : Croatia vs Albania euro cup match
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here