അന്ന് ഇംഗ്ലണ്ട് കൊതിച്ച ആ ബാങ്ക് അവധിക്ക് സ്‌പെയിന്‍ വീണ്ടും വിലങ്ങ് തടിയാകുമോ?

യൂറോ കപ്പില്‍ ഫൈനലില്‍ പ്രവേശിച്ച ഇംഗ്ലണ്ടിന് അവരുടെ ആദ്യ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിപ്പ് സ്വന്തമാക്കുകയെന്ന സ്വപ്‌നത്തിലേക്ക് ഒരു ജയം മാത്രമാണ് അകലം. ഞായറാഴ്ച നടക്കുന്ന യൂറോ-2024 ഫൈനലില്‍ ഗാരെത് സൗത്ത്‌ഗേറ്റിന്റെ സംഘം സ്‌പെയിനിനെ തോല്‍പ്പിച്ചാല്‍ രാജ്യത്ത് പൊതു അവധി (ബാങ്ക് അവധി) ലഭിക്കുമോ എന്നത് കൂടിയാണ് ഇപ്പോള്‍ ഇംഗ്ലീഷുകാരുടെ ചര്‍ച്ച. ആഘോഷം കെങ്കേമമാക്കാന്‍ ബാങ്കിങ് മേഖലയില്‍ അടക്കം പൊതു അവധി അവര്‍ക്ക് അത്യാവശ്യമാണ്.
മുമ്പൊരിക്കല്‍ ഇംഗ്ലണ്ട് ജനത ആശിച്ച ഒരു കിരീടവും പൊതു അവധിയും ഇതേ സ്‌പെയിന്‍ തല്ലിക്കെടുത്തിയ കഥയൊന്നും അവര്‍ക്ക് മറക്കാറായിട്ടില്ല.
ആ കഥയിങ്ങനെയാണ്. 2023-ല്‍ ഓസ്‌ട്രേലിയയിലും ന്യൂസീലാന്‍ഡിലുമായി സംഘടിപ്പിച്ച വനിത ലോക കപ്പില്‍ ഇംഗ്ലണ്ടും-സ്‌പെയിനും തമ്മിലായിരുന്നു കലാശപ്പോര്. ഇംഗ്ലണ്ട് ഫൈനലില്‍ എത്തിയപ്പോള്‍ തന്നെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാക്കള്‍ അടക്കം പൊതു അവധിയെ കുറിച്ച് പറഞ്ഞിരുന്നെങ്കിലും ഫൈനലില്‍ സ്‌പെയിന്‍ ഏകപക്ഷീയമായ ഒരു ഗോളിന്റെ ബലത്തില്‍ ഇംഗ്ലണ്ടുകാരുടെ കിരീടമോഹം ഞെരിച്ചു കളഞ്ഞു. ഇപ്പോള്‍ ഇതാ അതേ സ്‌പെയിന്‍, ഇത്തവണ പുരുഷ ടീം ആണെന്ന വ്യത്യാസം മാത്രം. ആദ്യം കിരീടം മോഹം പൂവണിഞ്ഞാല്‍ വലിയ ആഘോഷത്തിലേക്ക് ആയിരിക്കും രാജ്യം പോവുക.
Read Also: പകരക്കാരന്റെ ഗോളില്‍ വിജയം; ചരിത്രം കുറിച്ച് ഇംഗ്ലണ്ട് യൂറോ കപ്പ് ഫൈനലില്‍
ജൂലൈ പത്തിന് യൂറോയിലെ രണ്ടാം സെമിഫൈനലില്‍ നെതര്‍ലാന്‍ഡ്‌സിനെതിരെ 2-1 എന്ന സ്‌കോറില്‍ നാടകീയ ജയം സ്വന്തമാക്കിയാണ് ഇംഗ്ലീഷ് സംഘം കലാശപ്പോരിലേക്ക് ടിക്കറ്റ് എടുത്തത്. ഇതോടെ സൗത്ത്‌ഗേറ്റും സംഘവും വിദേശ മണ്ണില്‍ തങ്ങളുടെ ആദ്യ പ്രധാന ടൂര്‍ണമെന്റ് ഫൈനല്‍ കളിക്കാനുള്ള അതികഠിനമായ പരിശീലനത്തിലാണ്.
ബാങ്ക് അവധിയും മറ്റു പൊതുഅവധികളും ഇംഗണ്ടില്‍ നല്‍കിപോരുന്നത് രാജകീയ അധികാരം വഴിയാണ്. മന്ത്രിമാരുടെയും പ്രഝാന മന്ത്രിയുടെയും കൂട്ടായ തീരുമാനപ്രകാരം ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ബിസിനസ്, എനര്‍ജി ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ സ്ട്രാറ്റജി (ബിഇഐഎസ്) ആണ് ഇവിടെ ബാങ്ക് അവധികളുടെ ഉത്തരവാദിത്തമുള്ള സര്‍ക്കാര്‍ വകുപ്പ്.
Story Highlights : Will England get a bank holiday if they win European Championship?
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here