‘നന്ദിയാല്‍ പാടുന്നു ദൈവമേ’… ഗായകരായ സുരേഷ്ഗോപിയെയും ഭാര്യയെയും സന്ദർശിച്ച് ഗാനരചയിതാവ് ഫാ. ജോയല്‍

‘നന്ദിയാല്‍ പാടുന്നു ദൈവമേ …അന്‍പാര്‍ന്ന നിന്‍ ത്യാഗമോര്‍ക്കുന്നു… എന്ന ഗാനം രചിച്ച ഫാദര്‍ ജോയല്‍ സുരേഷ്‌ഗോപിയെയും ഭാര്യ രാധികയെയും കാണാനെത്തി. സുരേഷ് ഗോപിയും ഭാര്യ രാധികയും ചേര്‍ന്ന് ഇക്കഴിഞ്ഞ ഈസ്റ്റര്‍ കാലത്ത് പാടിയ ഭക്തിഗാനം വൈറലായിരുന്നു.
സുരേഷ് ഗോപി തന്നെയാണ് ചിത്രവും കുറിപ്പും ഫേസ്ബുക്കിൽ പങ്കുവച്ചത്. തൃശൂരിലെ ഗംഭീര വിജയത്തിന് പിന്നാലെ ലൂർദ് മാതാവിന് നന്ദിയർപ്പിക്കാവനെത്തിയപ്പോൾ സുരേഷ് ഗോപി ഈ ഗാനം ആലപിച്ചിരുന്നു.
ബുധനാഴ്ച രാവിലെ സുരേഷ് ഗോപിയുടെ ശാസ്തമംഗലത്തെ വീട്ടിലാണ് ഫാദര്‍ ഡോ. ജോയല്‍ എത്തിയത് . അദ്ദേഹത്തോടൊപ്പമുള്ള ചിത്രവും സുരേഷ് ഗോപി പങ്ക് വച്ചിരുന്നു. സുരേഷ് ഗോപിയുടെ കുടുംബാംഗങ്ങള്‍ക്കൊപ്പം പ്രഭാതഭക്ഷണവും കഴിച്ചാണ് അദ്ദേഹം മടങ്ങിയത്.
അരുവിത്തുറ സെന്റ് ജോര്‍ജ്ജ് ഫൊറോനാ പള്ളി സഹവികാരിയായിരുന്ന കാലത്താണ് ഫാദര്‍ ഡോ. ജോയല്‍ പണ്ടാരപ്പറമ്പില്‍ ഈ ഗാനം രചിച്ചത്. പ്രശസ്ത സിനിമാ സംഗീത സംവിധായകന്‍ ജെയിക്‌സ് ബിജോയിയാണ് സംഗീതം പകര്‍ന്നത്.
Story Highlights : Father joel came to meet Suresh gopi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here