Advertisement

എസ്എഫ്‌ഐയെ സഹായിക്കാന്‍ ശ്രമിച്ചയാളെ വൈസ് പ്രസിഡന്റ് ആക്കിയെന്ന് ആരോപണം; പാലക്കാട് കെഎസ്‌യുവില്‍ കൂട്ടരാജി

June 20, 2024
2 minutes Read
Mass resignation in Palakkad KSU

എസ്എഫ്‌ഐയെ സഹായിക്കാന്‍ ശ്രമിച്ചയാളെ വൈസ് പ്രസിഡന്റ് ആക്കിയതില്‍ പ്രതിഷേധിച്ച് പാലക്കാട് കെഎസ്‌യുവില്‍ കൂട്ടരാജി. കെ.എസ്.യു ജില്ലാ പ്രസിഡണ്ട് നിഖില്‍ കണ്ണാടി, കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ നിതിന്‍ ഫാത്തിമ കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ അജാസ് കുഴല്‍മന്ദം, ഗൗജ വിജയകുമാരന്‍ എന്നിവര്‍ ഉള്‍പ്പടെയാണ് പാലക്കാട് ജില്ലാ കമ്മറ്റിയില്‍ നിന്ന് രാജിവച്ചിരിക്കുന്നത്. ഇബ്രാഹിം ബാദുഷയെ വൈസ് പ്രസിഡന്റ് ആക്കിയതിനെതിരെയാണ് രാജിവച്ച് പ്രതിഷേധിച്ചിരിക്കുന്നത്. (Mass resignation in Palakkad KSU)

കാലിക്കറ്റ് സര്‍വകലാശാല തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ എസ്എഫ്‌ഐയ്ക്ക് സഹായം നല്‍കിയെന്ന് ആരോപണം നേരിട്ടയാളാണ് ഇബ്രാഹിം ബാദുഷ. ഇയാള്‍ എസ്എഫ്‌ഐയെ സഹായിച്ചതിനുള്ള തെളിവുകള്‍ ഉള്‍പ്പെടെയുണ്ടായിട്ടും വൈസ് പ്രസിഡന്റായി നിയമിച്ചെന്നാണ് രാജി വച്ച കെഎസ്‌യു നേതാക്കള്‍ പറയുന്നത്. പുനസംഘടനാ ലിസ്റ്റ് വന്നതോടെ പ്രധാന നേതാക്കള്‍ ഉള്‍പ്പെടെ രാജി സന്നദ്ധത അറിയിക്കുകയായിരുന്നു. 21 ജില്ലാ ഭാരവാഹികള്‍ ഉള്‍പ്പെടെ രാജി സന്നദ്ധത അറിയിച്ചുവെന്നാണ് വിവരം. സംഘടനയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചയാളെ ഉന്നത സ്ഥാനത്തേക്ക് കൊണ്ടുവരുന്നത് അനുവദിക്കാന്‍ കഴിയില്ലെന്നും രാജി സന്നദ്ധത അറിയിച്ച നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.

Read Also: Mass resignation in Palakkad KSU

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top