ഇതാണ് യൂറോയിലെ നാടകീയ ഗോള്‍; സ്ലോവേനിയയെ ജയിക്കാന്‍ വിടാതെ സെര്‍ബിയ

യൂറോയില്‍ ഇതുവരെ കണ്ടതില്‍ വെച്ച് ഏറ്റവും മൂല്യമേറിയ ഗോള്‍ ഒരുപക്ഷേ ഇതായിരിക്കും. 96-ാം മിനിറ്റില്‍ സെര്‍ബിയക്കുവേണ്ടി ലുക്കാ ജോവിച്ച് നേടിയ ഗോള്‍. മത്സരം നിശ്ചിത സമയവും പിന്നിട്ട് ഇഞ്ചുറി ടൈമിലേക്ക് കടന്നതായിരുന്നു. അധികം നല്‍കിയ അഞ്ച് മിനിറ്റ് തീരാന്‍ സെക്കന്റുകള്‍ മാത്രമാണ് ബാക്കി. മത്സരത്തിലെ അവസാന കോര്‍ണര്‍ കിക്ക്. സെര്‍ബിയന്‍ ആരാധാകരെല്ലാം നിരാശയോടെ ഗ്യാലറി വിട്ടു തുടങ്ങിയിരുന്നു.
Read Also: മാക്‌സ് വോബറിന്റെ സെല്‍ഫ് ഗോളില്‍ രക്ഷപ്പെട്ടിട്ടും ഫ്രഞ്ച് പടയില്‍ ആശങ്ക
96ാം മിനിറ്റില്‍ പകരക്കാരനായ ജോവിക് ഇവാന്‍ ഇലിക്കിന്റെ ക്രോസില്‍ നിന്നാണ് ലുക്കാ ജോവിച്ച് പന്ത് ഹെഡ്ഡറിലൂടെ പോസ്റ്റിന്റെ ഇടതുകോര്‍ണറിലേക്ക് ഇട്ടത്. ഇതോടെ ഗ്രൂപ്പ് സി യില്‍ സെര്‍ബിയ- സ്ലൊവേനിയ മത്സരം സമനിലയില്‍ കലാശിച്ചു. 69-ാം മിനിറ്റില്‍ പ്രതിരോധ താരം സാന്‍ കര്‍ണീച്ച്നിക് നേടിയ ഗോളില്‍ സ്ലൊവേനിയ മുന്നിലെത്തി. തിമി മാക്സ് എല്‍സ്നിച്ചിന്റെ അസിസ്റ്റിലാണ് സ്ലൊവേനിയയുടെ ഗോള്‍. എല്‍സ്നിച്ചില്‍നിന്ന് പോസ്റ്റിന്റെ വലതുവശത്തേക്ക് ലഭിച്ച പന്തില്‍ കാര്‍ണിച്ച്നിക്കിന് കാല്‍വയ്ക്കേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളൂ. അവസാന സെക്കന്റ് വരെ കാത്തിരിക്കേണ്ടി വന്നു സമനില ഗോളിനായി.
സെര്‍ബിയക്കുവേണ്ടി 30 മത്സരങ്ങള്‍ കളിച്ച കാര്‍ണിക്നിച്ച് ഇത് രണ്ടാംതവണയാണ് ഗോള്‍ നേടുന്നത്. മത്സരത്തില്‍ രണ്ട് ടീമുകള്‍ക്കും നിരവധി അവസരങ്ങള്‍ ലഭിച്ചിരുന്നെങ്കിലും ഗോളാക്കി മാറ്റാന്‍ കഴിഞ്ഞിരുന്നില്ല. അവസരങ്ങള്‍ തുടര്‍ച്ചയായി നഷ്ടപ്പെടുത്തിയ ഇരുടീമുകളും ആദ്യ പകുതി വിരസമാക്കി.
Story Highlights : Serbia vs Slovenia match in Euro cup 2024
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here