Advertisement

കെ.എം.സി.സി. നാഷണല്‍ സോക്കര്‍ ; ദമ്മാമില്‍ വര്‍ണ്ണാഭമായ തുടക്കം ; ഖാലിദിയ്യക്കും, യൂത്ത് ഇന്ത്യക്കും തകര്‍പ്പന്‍ ജയം

June 23, 2024
2 minutes Read

സൗദി അറേബ്യയിലെ പ്രവാസി കായിക മേഖലയില്‍ പുതുചരിത്രമെഴുതി ചേര്‍ത്ത് കെ.എം.സി.സി നാഷണല്‍ കമ്മിറ്റി കായിക വിഭാകം സംഘടിപ്പിച്ച സി ഹാഷിം എന്‍ജിനീയര്‍ സ്മാരക നാഷണല്‍ സോക്കര്‍ ടൂര്‍ണ്ണമെന്റിന്റെ ദമ്മാമിലെ മത്സരങ്ങള്‍ക്ക് അല്‍തറജ് സ്റ്റേഡിയത്തില്‍ ഉജ്ജ്വലമായ തുടക്കം. സൗദി കിഴക്കന്‍ പ്രവിശ്യ പ്രവാസ ലോകം കണ്ട വര്‍ണ്ണാഭമായ സാംസ്‌കാരിക ഘോഷയാത്രയുടെയും, കലാ കായിക പ്രകടനങ്ങളുടെയും വിദ്യമേളങ്ങളുടെയും അകമ്പടിയോട് കൂടി അരങ്ങേറിയ മത്സരത്തില്‍ ഫ്യൂച്ചര്‍ മൊബിലിറ്റി യൂത്ത് ഇന്ത്യ റിയാദിനും, ദിമ ടിഷ്യു ഖാലിദിയ്യക്കും തകര്‍പ്പന്‍ ജയം! (KMCC National soccer updates Dammam)


ദമ്മാമിലെ അല്‍തറജ് സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയ ആയിരകണക്കിന് കാണികളെ സാക്ഷിയാക്കി അരങ്ങേറിയ റിയാദ്ഡര്‍ബി പോരാട്ടത്തില്‍ കറിപോട്ട് റോയല്‍ ഫോക്കസ് ലൈന്‍ എഫ്.സി.ക്കെതിരെ ഏകപക്ഷീയമായ നാല് ഗോളുകള്‍ക്കായിരുന്നു യൂത്ത് ഇന്ത്യയുടെ വിജയം. യൂത്ത് ഇന്ത്യക്കായി ഹാട്രിക് ഗോള്‍ നേടിയ രാജുവാണ് ടീമിന്റെ വിജയശില്‍പ്പി. മിഡ്ഫീല്‍ഡില്‍ മുഫീദ് ഷഹല്‍, ഫത്തീന്‍, മുബാറക്ക്, അബ്ബാസ്, ഡാനിഷ്, തുടങ്ങിയ മികച്ചതാരങ്ങള്‍ തുടക്കത്തില്‍ റോയല്‍ ഫോക്കസ് ലൈന്‍ എഫ്.സി ക്കായി മികവാര്‍ന്ന മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും, ഗോള്‍ കീപ്പര്‍ ഷാമിലിന്റെയും, ഡിഫന്‍സ് നിരയില്‍ തകര്‍പ്പന്‍ പ്രകടനം തീര്‍ത്ത ഇസ്മയില്‍, അഫ്‌നാസ്, നിയാസ്, ഹാരിസ്, എന്നിവരുടെ നേതൃത്വത്തില്‍ കനത്ത പ്രതിരോധം തീര്‍ത്ത ആദ്യ നിമിഷങ്ങള്‍ക്ക് ശേഷം, അജിത് ശിവന്‍, വിഷ്ണു, ഫാസില്‍, അഖില്‍ എന്നിവര്‍ ചേര്‍ന്ന് മത്സരം യൂത്ത് ഇന്ത്യയുടെ വരുതിയിലാക്കി. ഹാട്രിക് ഗോള്‍ നേടിയ രാജുവാണ് കളിയിലെ കേമന്‍.

Read Also: അരുന്ധതി റോയിയെ യുഎപിഎ പ്രകാരം പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി

കിഴക്കന്‍ പ്രവിശ്യഎല്‍ ക്ലാസികോ എന്ന വിശേഷണത്തിന് അര്‍ഹമായ രണ്ടാം മത്സരത്തില്‍ പ്രഗല്‍ഭരായ പസഫിക് ലോജിസ്റ്റിക് ബദര്‍ എഫ് സിയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഡിമ ടിഷ്യു ഖാലിദിയ്യ എഫ്.സി ടൂര്‍ണ്ണമെന്റില്‍ തങ്ങളുടെ രണ്ടാം ജയം സ്വന്തമാക്കിയതോടെ സെമി സാധ്യത നിലനിര്‍ത്തി . മത്സരം തുടങ്ങിയ നിമിഷം തന്നെ ആക്രമണ പ്രത്യാക്രമണത്തിന്റെ ചാരുതയേറിയ നിമിഷങ്ങള്‍ ഏറെ കണ്ട മത്സരത്തില്‍ ബദര്‍ എഫ്.സിക്കായി ഹസ്സന്‍ ആദ്യ ഗോള്‍ നേടി. ഏറെ വൈകാതെ സന്തോഷ് ട്രോഫി താരം റഹീം കാടാമ്പുഴ, മുന്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാപ്റ്റന്‍ ഇനാസ് റഹ്മാന്‍, അജ്മല്‍ റിയാസ്, യാസീന്‍, റിന്‍ഷിഫ് എന്നിവരിലൂടെ ഖാലിദിയ്യ മത്സരം തങ്ങളുടെ താക്കി തീര്‍ത്തു . തന്റെ സ്‌കോറിങ്ങ് പാടവത്തിന്റെ മികവ് മുഴുവന്‍ പുറത്തെടുത്ത തകര്‍പ്പന്‍ ഹാഫ് വോളി ഷോട്ടിന്റെ മനോഹര ഗോളിലൂടെ സുഹൈല്‍ വി.പി ഖാലിദിയ്യക്കായി ആദ്യ ഗോള്‍ മടക്കി. മത്സരം സമനില ആയതോടെ വിജയത്തിനായി ഇരു ടീമുകളും ശക്തമായ മുന്നേറ്റങ്ങളാണ് കാഴ്ചവച്ചത് . മുന്‍ ചെന്നൈ എഫ്.സി താരം ജൂഡ്, ഫവാസ് കിഴിശ്ശേരി, ഉനൈസ്, എന്നിവര്‍ ചേര്‍ന്ന് മധ്യനിരയില്‍ ഉണര്‍ന്ന് കളിച്ചതോടെ ബദറിന്റെ മുന്നേറ്റങ്ങള്‍ കൂടുതല്‍ ചടുലമായി തീര്‍ന്നു . മുന്‍ നിരയിലെ നിയാസ് രണ്ടാം മഞ്ഞ കാര്‍ഡ് കണ്ട് പുറത്ത് പോയതോടെ പത്ത് പേരായി ചുരുങ്ങേണ്ടി വന്ന ബദറിന് പതിയെ മത്സരത്തിന്റെ താളം നഷ്ടമായി. കിട്ടിയ അവസരം മുതലാക്കി അജ്മലിന്റെ ത്രൂ പാസ് സ്വീകരിച്ച് സുഹൈല്‍ രണ്ടാം ഗോളും നേടിയതോടെ ഖാലിദിയ്യ മത്സരത്തിന്റെ കടിഞ്ഞാണ്‍ ഏറ്റെടുക്കുകയായിരുന്നു. റഹീമിന്റെ അസിസ്റ്റില്‍ സുബൈര്‍ മൂന്നാം ഗോളും, പിന്നീട് യാസീന്റെയും, ഇനാസിന്റെയും, റിന്‍ഷിഫിന്റെയും മുന്നേറ്റങ്ങള്‍ക്കൊടുവില്‍ അജ്മലിന്റെ തന്നെ മറ്റൊരസിസ്റ്റില്‍ റഹീം ഖാലിദിയ്യക്കായി നാലാം ഗോളും നേടി ഖാലിദിയ മത്സരം സ്വന്തമാക്കി. രണ്ട് ഗോളുകള്‍ നേടുക വഴി മല്‍സരത്തിന്റെ ഗതി നിര്‍ണ്ണയിക സുഹൈലാണ് കംഫര്‍ട്ട് ട്രാവല്‍സ് മാന്‍ ഒഫ് ദ മാച്ച് പുരസ്‌കാരത്തിനായ് തെരഞ്ഞെടുത്തത്. രണ്ട് മാച്ചുകളില്‍ നിന്നായി രണ്ട് ജയത്തോടെ ആറ് പോയിന്റുമായി ഗ്രൂപ്പില്‍ ഖാലിദിയ്യ ഒന്നാമതെത്തി . യൂത്ത് ഇന്ത്യക്ക് മൂന്നും, ഫോക്കസ് ലൈന്‍ എഫ്.സി ക്കും, ബദര്‍ എഫ്.സിക്കും ഒരോ പോയിന്റുകളാണ് നിലവില്‍ ഉള്ളത്.

കെ.എം.സി.സിയുടെ വിവിധ സെന്‍ട്രല്‍ ജില്ലാ കമ്മിറ്റികള്‍ അണിനിരന്ന വര്‍ണ്ണാഭമായ സാംസ്‌കാരിക ഘോഷയാത്രയോട് കൂടി അരങ്ങേറിയ ടൂര്‍ണ്ണമെന്റിന്റെ ഔപചാരിക കിക്കോഫ് കര്‍മ്മം പ്രവാസി ഭാരതീയ പുരസ്‌കാര ജേതാവും, ഇറാം ഗ്രൂപ്പ് സി.എം.ഡിയുമായ ഡോക്ടര്‍ സിദ്ദീഖ് അഹമ്മദ് നിര്‍വ്വഹിച്ചു. പ്രവാസികള്‍ നെഞ്ചേറ്റിയ ജീവകാരുണ്യ സാംസ്‌കാരിക സംഘടനയായ കെ.എം.സി.സി സൗദിയില്‍ ദേശീയ തലത്തില്‍ നടത്തുന്ന ഈ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിനും, പ്രവാസ ലോകത്തെ തുല്യതയില്ലാത്ത കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും തന്റെ മുഴുവന്‍ പിന്തുണയും ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ടൂര്‍ണ്ണമെന്റ് കമ്മിറ്റി വര്‍ക്കിങ്ങ് ചെയര്‍മാന്‍ ഖാദര്‍മാസ്റ്റര്‍ വാണിയമ്പലം അധ്യക്ഷനായിരുന്ന ചടങ്ങില്‍ ടൂര്‍ണ്ണമെന്റ് കണ്‍വീനര്‍ ആലിക്കുട്ടി ഒളവട്ടൂര്‍ സ്വാഗതവും സ്വാഗത സംഘം ട്രഷറര്‍ സിദ്ദീഖ് പാണ്ടികശാല നന്ദിയും പറഞ്ഞു . സൗദി കെ.എം. സി.സി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡണ്ട് ഉസ്മാന്‍ അലി പാലത്തിങ്ങല്‍, ദമ്മാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡണ്ട് ഷമീര്‍ കൊടിയത്തൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സഹീര്‍ മജ്ദാല്‍ അവതാരകനായിരുന്നു. സാംസ്‌കാരിക ഘോഷയാത്രയില്‍ ഡോ : സിദ്ദീഖ് അഹമ്മദ്, ഉസ്മാനലി പാലത്തിങ്ങല്‍, അല്‍ മുന സ്‌കൂള്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ടി.പി മുഹമ്മദ് ,നാഷണല്‍ കമ്മിറ്റി ഭാരവാഹികളായ ഉസ്മാന്‍ അലി പാലത്തിങ്ങല്‍ , ആലിക്കുട്ടി ഒളവട്ടൂര്‍, മാലിക് മഖ്ബൂല്‍, മുജീബ് ഉപ്പട, ഡിഫ ഭാരവാഹികളായ സമീര്‍ കൊടിയത്തൂര്‍ , വില്‍ഫ്രഡ് ആന്‍ഡ്രൂസ്, സക്കീര്‍ വള്ളക്കടവ്, എന്നിവര്‍ ചേര്‍ന്ന് സല്യൂട്ട് സ്വീകരിച്ചു. തുടര്‍ന്ന് ഒപ്പന, കോല്‍ക്കളി, അറബിക് ഡാന്‍സ്, വിവിധ നിശ്ചല ദൃശ്യങ്ങള്‍, സ്‌കൗട്ട്, കരാട്ടെ, ഫ്‌ലവര്‍ ഡാന്‍സ്, ശിങ്കാരിമേളം തുടങ്ങി വിവിധ കലാരൂപങ്ങളും അരങ്ങേറി. ഈസേറ്റണ്‍ പ്രൊവിന്‍സ് കെ.എം.സി.സി നേതാക്കളായ അഷ്‌റഫ് ഗസല്‍ ,റഹ്മാന്‍ കാരയാട് ,മജീദ് കൊടുവള്ളി, അമീറലി കൊയിലാണ്ടി, ടി.ടി. കെ രീം , ഉമര്‍ ഓമശ്ശേരി, ഹമീദ് വടകര, കെ.പി.ഹുസൈന്‍, അഷ്‌റഫ് ആളത്ത്, ഫൈസല്‍ കൊടുമ , അറഫാത്ത് കാസര്‍ഗോഡ് , അസീസ് എരുവാട്ടി, ഖാദര്‍ അണങ്കൂര്‍, ഫസല്‍ മഞ്ചേരി, റുഖിയ റഹ്മാന്‍, ഹാജറ സലിം, സുമയ്യ ഫസല്‍, സാജിത നഹ, ഫൗസിയ റഷീദ്, റിഫാന ആസിഫ് ഷാനിബ ഉമ്മര്‍ തുടങ്ങിയവര്‍ സാംസ്‌കാരിക ഘോഷയാത്രക്ക് നേതൃത്വം നല്‍കി.

സാംസ്‌കാരിക ഘോഷയാത്രയില്‍ ദമ്മാം മലപ്പുറം ജില്ലാ കമ്മിറ്റി ഒന്നാം സ്ഥാനവും, ദമ്മാം സെന്‍ട്രല്‍ കമ്മിറ്റിയും, തുഖ്ബ സെന്‍ട്രല്‍ കമ്മിറ്റിയും രണ്ടാം സ്ഥാനവും, അല്‍ഖോബാര്‍ സെന്‍ട്രല്‍ കമ്മിറ്റിയും, കാസര്‍ ഗോഡ് ജില്ലാകമ്മിറ്റിയും, മൂന്നാം സ്ഥാനവും നേടി. അലിമോന്‍ (നഹ്‌ല ഗ്രൂപ്പ്), മുബാറക്ക് (കാക്കുസേഫ്റ്റി) അബ്ദു റസാഖ് (ഇറാം ഗ്രൂപ്പ്), സുലൈമാന്‍ (റോമാ കാസ്റ്റല്‍), സമദ്.കെ.പി (അബിഫ്‌കോ), പി.എ.എം ഹാരിസ്, കെ.എം. ബഷീര്‍, സാജിദ് ആറാട്ടുപുഴ, മുഹമ്മദ് നജാത്തി, മുജീബ് കളത്തില്‍ , റഫീഖ് കൂട്ടിലങ്ങാടി, ടി. വി ചന്ദ്രമോഹന്‍, മോഹന്‍ വെള്ളിനേഴി, നന്ദിനി മോഹന്‍, ഷീബ (സോന ഗോള്‍ഡ് & ഡയമണ്ട്‌സ്), അന്‍വര്‍ (റയാന്‍ ക്ലിനിക്) ഹസനൈന്‍ (ഉത്തര്‍ പ്രദേശ് ), സുരേഷ് ഭാരതി, സത്താര്‍ താന്‍സ്വവ, ഫാറൂഖ് ( തമിഴ് നാട്), പി. ടി. അലവി, നൗഷാദ് ഇരിക്കൂര്‍, ഉമര്‍ എ ഷെരീഫ്, നജീം ബഷീര്‍, നജീബ് എരഞ്ഞിക്കല്‍, നൗഫല്‍ ഡി.വി നജ്മുസ്സമാന്‍, മുഷാല്‍ തഞ്ചേരി, ശിഹാബ് കൊയിലാണ്ടി, മുത്തു തലശ്ശേരി, റഹൂഫ് ചാവക്കാട്, ഗോപാല്‍ ഷെട്ടി (കര്‍ണാടക) മുഷ്താഖ് പേങ്ങാട്, ഇസ്മായില്‍ പുള്ളാട്ട് , ഫൈസല്‍ ഇരിക്കൂര്‍, ഫഹദ് കൊടിഞ്ഞി, ജമാല്‍ മീനങ്ങാടി, ഖാദി മുഹമ്മദ്, ജൂനൈദ് കാസര്‍ഗോഡ്, സുല്‍ഫി കുന്നമംഗലം, ഷെരീഫ് പാറപ്പുറത്ത്, അസീസ് കാരാട് എന്നിവര്‍ കളിക്കാരുമായി പരിചയപ്പെട്ടു.
സ്വദേശി റഫറിമാരായ ഫൈസല്‍ അല്‍ ഖാലിദി, ഖാലിദ് അല്‍ ഖാലിദി, അഹമ്മദ് റൊവാദ്, അബ്ദുറഹ്മാന്‍ വാണിയമ്പലം എന്നിവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു.
റഷീദ് ചേന്ദമംഗല്ലൂര്‍, ഫസല്‍ ജിഫ്രി , ഫവാസ് കാലിക്കറ്റ്, എന്നിവരടങ്ങിയ ഡിഫ ടെക്‌നിക്കല്‍ കമ്മിറ്റി മാച്ച് നിരീക്ഷിച്ചു.ജംഷി ചുള്ളിയോട് ( കംഫര്‍ട്ട് ട്രാവല്‍സ്), മുജീബ് കൊളത്തൂര്‍, തുടങ്ങിയവര്‍ ട്രോഫികള്‍ വിതരണം ചെയ്തു. ജൗഹര്‍ കുനിയില്‍, സഹീര്‍ മുസ്ലിയാരങ്ങാടി, ആസിഫ് കൊണ്ടോട്ടി, മുഹമ്മദ് കരിങ്കപ്പാറ, ജമാല്‍ ആലമ്പാടി, റസാഖ് ബാവു, റിയാസ് വണ്ടൂര്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Story Highlights : KMCC National soccer updates Dammam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top