Advertisement

‘കേരളത്തിന് പുറത്ത് വില കൂടി നിൽക്കുന്നത് പ്രതിസന്ധി’; പച്ചക്കറി വിലവർധന പരിശോധിക്കുമെന്ന് മന്ത്രി പി പ്രസാദ്

June 23, 2024
Google News 2 minutes Read

സംസ്ഥാനത്തെ പച്ചക്കറി വിലവർധന പരിശോധിക്കുമെന്ന് മന്ത്രി പി പ്രസാദ്. വിപണിയിൽ മനഃപൂർവം വിലക്കയറ്റം സൃഷ്ടിക്കാൻ ശ്രമം നടക്കുന്നുണ്ടോയെന്ന് പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു. കേരളത്തിന് പുറത്ത് വില കൂടി നിൽക്കുന്നതാണ് പ്രതിസന്ധിയ്ക്ക് കാരണമെന്ന് മന്ത്രി പറഞ്ഞു.

ഇടനിലക്കാരില്ലാതെ പച്ചക്കറി ശേഖരിച്ച് വിൽപന നടത്താൻ ശ്രമിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. കേരളത്തിൽ ഉത്പാദിപ്പിക്കുന്ന പച്ചക്കറികൾ കൂടുതൽ ഉപയോഗിക്കുന്ന രീതിയിലേക്ക് മാറണമെന്ന് മന്ത്രി നിർദേശിച്ചു. തമിഴ്നാട്ടിൽ നിന്നുള്ള പച്ചക്കറി വരവ് പകുതിയിലേറെ കുറഞ്ഞിരിക്കുന്നു. മഴ കുറവായതിനാൽ പച്ചക്കറി ഉൽപ്പാദനം കുറഞ്ഞതാണ് തിരിച്ചടി. ഇതോടെ തക്കാളി മുതലിങ്ങോട്ട് എല്ല പച്ചക്കറികൾക്കും വില കുത്തനെ ഉയർന്നിട്ടുണ്ട്.

Read Also: വയനാട്ടിൽ കടുവ കൊന്നത് 4 പശുക്കളെ; ജഡവുമായി നടുറോഡിൽ നാട്ടുകാരുടെ കുത്തിയിരിപ്പ് സമരം

തമിഴ്‌നാട് അതിർത്തിയിലുള്ള പാലക്കാട് വേലന്താവളം മാർക്കറ്റിൽ പച്ചക്കറി എത്തുന്നത് 60 ശതമാനമാണ് കുറഞ്ഞത്. ഇതോടെ പച്ചക്കറി വില വീണ്ടും ഉയരാനാണ് സാധ്യത. തിരുവനന്തപുരം ജില്ലയിൽ തക്കാളി നിരക്ക് 100ലേക്ക് എത്ത മുരിങ്ങക്ക, വെളുത്തുള്ളി, ബീൻസ് എന്നിവയ്ക്ക് കിലോയ്ക്ക് 200 രൂപയ്ക്ക് മുകളിലെത്തിയിരുന്നു. ഇഞ്ചി, പാവയ്ക്ക്, തക്കാളി തുടങ്ങിയവയ്ക്ക് വില 100 കടന്നു.

Story Highlights : Minister P Prasad responds on price hike of vegetables

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here