പട്ടികവര്‍ഗക്കാരുടെ ചികിത്സാ സഹായ വിതരണം ഓണ്‍ലൈനാക്കി; മന്ത്രി ഒ ആര്‍ കേളുവിന്റെ ആദ്യ തീരുമാനം

പട്ടിക വര്‍ഗക്കാരുടെ ചികിത്സാ സഹായ വിതരണ നടപടികള്‍ ഓണ്‍ലൈന്‍ വഴി നടപ്പാക്കാന്‍ മന്ത്രി ഒ ആര്‍ കേളുവിന്റെ ആദ്യ തീരുമാനം. മന്ത്രിയായി ചുമതലയേറ്റശേഷം വകുപ്പ് അധ്യക്ഷന്മാരും ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തിലാണ് ജനങ്ങള്‍ക്ക് കൂടുതല്‍ സഹായകരമായ തീരുമാനമെടുത്തത്. (Online delivery of medical aid to Scheduled Tribes; Minister OR Kelu)
ചികിത്സാ സഹായ വിതരണ നടപടികള്‍ കൂടുതല്‍ വേഗത്തിലും കാര്യക്ഷമമായും നടപ്പാക്കുന്നതിന് ഇത് സഹായിക്കുമെന്ന് മന്ത്രി ഒ ആര്‍ കേളു പറഞ്ഞു. പട്ടിക വിഭാഗക്കാര്‍ക്കുള്ള ചികില്‍സാ സഹായ വിതരണം കൂടുതല്‍ ത്വരിതപ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Read Also: അരുന്ധതി റോയിയെ യുഎപിഎ പ്രകാരം പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി
ഇന്ന് വൈകീട്ടാണ് ഒ ആര്‍ കേളു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റേയും മറ്റ് മന്ത്രിമാരുടേയും സാന്നിധ്യത്തിലാണ് ഒ ആര്‍ കേളു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയത്. വയനാട്ടിലെ മാനന്തവാടിയില്‍ നിന്നുള്ള എംഎല്‍എയാണ് ഒ ആര്‍ കേളു. വയനാട്ടില്‍ നിന്നുള്ള ആദ്യ സിപിഐഎം മന്ത്രികൂടിയാകുകയാണ് അദ്ദേഹം.
Story Highlights : Online delivery of medical aid to Scheduled Tribes; Minister OR Kelu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here