കണ്ണൂരിൽ വീണ്ടും ബോംബ്; കണ്ടെടുത്തത് റോഡരികിൽ നിന്ന്

കണ്ണൂരിൽ റോഡരികിൽ നിന്ന് ബോംബ് കണ്ടെടുത്തു. ന്യൂമാഹി പെരിങ്ങാടിയിലെ റോഡരികിൽ നിന്നാണ് സ്റ്റീൽ ബോംബ് കണ്ടെത്തിയത്. ഇന്നലെ കൂത്തുപറമ്പിലും സ്റ്റീൽ ബോംബ് കണ്ടെത്തിയിരുന്നു. ആളൊഴിഞ്ഞ പറമ്പിൽ നിന്നായിരുന്നു ഇന്നലെ ബോംബുകൾ കണ്ടെത്തിയിരുന്നു. എരഞ്ഞോളിയിൽ നടന്ന ബോംബ് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ നടത്തിയ തെരച്ചിലിലാണ് ബോംബ് കണ്ടെത്തിയത്.(Steel bomb found from road side at Kannur)
ആൾ താമസമില്ലാത്ത വീട്ടുപറമ്പിൽ നിന്ന് തേങ്ങ എടുക്കുന്നതിനിടയിൽ എരഞ്ഞോളി കുടക്കളത്ത് സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ച് 85കാരൻ ചൊവ്വാഴ്ച കൊല്ലപ്പെട്ടിരുന്നു. തുടർന്ന് കണ്ണൂർ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ പൊലീസ് വ്യാപക പരിശോധന നടത്തിയിരുന്നു.
Story Highlights : Steel bomb found from road side at Kannur
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here