Advertisement

അധ്യാപകർക്കും കുട്ടികൾക്കും ജലജന്യ രോഗങ്ങൾ മൂലമുള്ള അസ്വാസ്ഥ്യങ്ങൾ; ചൂരവിള ഗവ.എൽപി സ്കൂളിന് 2 ദിവസം അവധി

June 24, 2024
Google News 2 minutes Read

ആലപ്പുഴ ചൂരവിള ഗവ.എൽപി സ്കൂളിന് ജില്ലാ കളക്ടർ 2 ദിവസം അവധി പ്രഖ്യാപിച്ചു. സ്കൂളിലെ അധ്യാപകർക്കും കുട്ടികൾക്കും ജലജന്യ രോഗങ്ങൾ മൂലമുള്ള അസ്വാസ്ഥ്യങ്ങൾ അനുഭവപ്പെട്ട സാഹചര്യത്തിലാണ് മുൻകരുതൽ എന്ന നിലയിൽ കളക്ടർ രണ്ട് ദിവസം അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

സ്കൂളിന് 26/06/2026 വരെ അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ജലജന്യ രോഗങ്ങൾ നേരിടാനുള്ള നടപടികൾ ആരംഭിച്ചതായും അധികൃതർ അറിയിച്ചു. സ്കൂളിലെയും സമീപപ്രദേശങ്ങളിലെയും കുടിവെള്ള സ്രോതസുകളിൽ നിന്നുള്ള ജലം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

Story Highlights : Alappuzha Collector announced 2 days School holiday for Churavila Govt LP

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here