രണ്ടാമത് മെഹഫിൽ അന്താരാഷ്ട്ര കഥാമത്സരത്തിലേക്ക് രചനകൾ ക്ഷണിച്ചു

രണ്ടാമത് മെഹഫിൽ അന്താരാഷ്ട്ര കഥാമത്സരത്തിലേക്ക് യു എ ഇ യിൽ താമസിക്കുന്ന ആളുകളിൽ നിന്നും രചനകൾ ക്ഷണിച്ചു. ഇതുവരെ പ്രസിദ്ധീകരിക്കാത്ത കഥകളാണ് മത്സരത്തിനായ് അയക്കേണ്ടത്. രചനകൾ പിഡിഎഫ് ഫോർമാറ്റിലാണ് രചനകൾ അയക്കേണ്ടത്. കഥയ്ക്കൊപ്പം ഒരു കാരണവശാലും പേരും മറ്റ് വിവരങ്ങളും എഴുതരുത്.
മതപരമോ രാഷ്ട്രീയപരമോ ആയിട്ടുള്ള ഇതിവൃത്തങ്ങൾ പാടില്ല. അയക്കുന്ന കൃതികൾ മെഹഫിൽ പ്രസിദ്ധീകരിക്കുവാനുള്ള അനുമതി നൽകേണ്ടതാണ്. അവസാന റൗണ്ടിൽ വരുന്ന 15 കഥകൾ മെഹ്ഫിൽ പ്രസിദ്ധീകരിക്കുന്ന കഥാസമാഹാരത്തിൽ ഉൾപ്പെടുത്തും. 2024 ജൂലൈ 30 ആണ് രചനകൾ ലഭിക്കേണ്ട അവസാന തീയതി. കഥകൾ skmediaclt@gmail.com എന്ന ഇ മെയിൽ വിലാസത്തിലാണ് അയക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് Mob:+971505490334(whatsapp )8281813598(whatsapp)
Story Highlights : Second Mehfil international story competition invite writings
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here