Advertisement

പുതുചരിത്രം കുറിച്ച് ട്വന്റിഫോർ; പ്രേക്ഷകരുടെ ആദ്യ ജില്ലാ സമ്മേളനത്തിന് എത്തിയത് ആയിരങ്ങൾ; ഇനി കണ്ണൂരിൽ

June 24, 2024
2 minutes Read

ലോക ടെലിവിഷൻ ചരിത്രത്തിൽ പുതുചരിത്രം കുറിച്ച് ട്വന്റിഫോർ ലോകത്ത് ആദ്യമായി പ്രേക്ഷകരുടെ ജില്ലാ സമ്മേളനം സംഘടിപ്പിച്ചാണ് ട്വന്റിഫോർ ചരിത്രത്തിൽ ഇടംനേടിയത്. മലപ്പുറം തിരൂർ ബിയാൻകോ കാസിൽ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളത്തിൽ ആയിരങ്ങളാണ് പങ്കെടുത്തത് എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു.

ലോക ടെലിവിഷൻ ചരിത്രത്തിൽ ഇന്നുവരെ കാണാത്ത ചരിത്ര മുഹൂർത്തങ്ങൾക്കാണ് മലപ്പുറം തിരൂർ തുഞ്ചന്റെ മണ്ണ് സാക്ഷിയായത്. സ്നേഹവും, ആകാംക്ഷയും, പ്രതീക്ഷയും , സന്തോഷവും എല്ലാം ഇടകലർന്ന ആയിരം മുഖങ്ങളാണ് പ്രേക്ഷകരുടെ പ്രഥമ ജില്ലാ സമ്മേളന നഗരിയായ മലപ്പുറം തിരൂർ ബിയാൻകോ കാസിൽ ഓഡിറ്റോറിയത്തിൽ കണാനായത്. ഫ്ലവേഴ്സ് ചെയർമാൻ ഗോകുലം ഗോപാലൻ പരിപാടി ഉദ്ഘാടനം ചെയ്തു.

ടെലിവിഷൻ സ്ക്രീനിൽ മാത്രം കണ്ട് പരിചരിച്ച എസ്കെഎന്നേയും ട്വന്റിഫോർ അവതാരകരെയും പ്രേക്ഷകർക്ക് ഇടയിലേക്ക് ഇറങ്ങി അവരുമായി സംവദിച്ചതും, കുശലം പറഞ്ഞതുമെല്ലാം പുത്തൻ അനുഭവമായി. ട്വന്റിഫോർ കണക്ടിന്റെ ഭാഗമായി നിർധനരായ 10 പേർക്ക് മലപ്പുറം ജില്ലയിൽ വീട് നിർമ്മിച്ചു നൽകുന്ന പ്രഖ്യാപനം ചടങ്ങിൽ നടന്നു.

മിത്ര ഡയമണ്ട്സ് പാട്നർ – ഹംസ കുട്ടി , ക്യൂബിക്സ് ഫൂട്ട് വേർ എം.ഡി – ഫയ്സൽ റഹ്മാൻ , സന്തോഷ് ഫാർമസി മാനേജിങ്ങ് ഡയറക്ടർ കെ വേലായുധൻ, സി സോ മറിയൻ വേൾഡ് മാനേജർ നിഷിദ്, ഡോ. സിറ്റി ലൈഫ് സയൻസിലെ ഡോ. ഹംസ എന്നിവരെ ചടങ്ങിൽ ആദരിച്ചു. താജുദ്ദീൻ വടകരുടെയും ഫ്ലവേഴ്സ് താരങ്ങളുടെയും കലാപരിപാടികൾ കൂടുതൽ മിഴിവേകി.

ഉച്ചയ്ക്ക് മൂന്ന് മണി മുതൽ രാത്രി 8 മണി വരെ നടന്ന മുഴുവൻ പരിപാടികളും ആസ്വദിച്ചാണ് ഓരോ പ്രേക്ഷകനും സമ്മേളന നഗരിവിട്ടത്. കണ്ണൂരിലെ പ്രേക്ഷകരുടെ ജില്ലാ സമ്മേളനത്തിൽ കാണാമെന്ന പ്രഖ്യപനത്തോടെയാണ് തിരൂർ ജില്ലാ സമ്മേളനത്തിന് കൊടിയിറങ്ങിയത്.

Story Highlights : Twenty Four Prekshakarude jilla sammelanam malappuram tirur ends

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top