ടിവി ദേഹത്തേക്ക് വീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം

ടെലിവിഷൻ ദേഹത്തേക്ക് മറിഞ്ഞ് വീണ് ഒന്നരവയസുകാരന് ദാരുണാന്ത്യം. മുവാറ്റുപുഴ പായിപ്ര സ്വദേശി അനസിന്റെ മകൻ അബ്ദുൾ സമദാണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം നടന്നത്. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ആസ്റ്റർ മെഡിസിറ്റിയിലേക്കും മാറ്റിയിരുന്നു. എന്നാൽ കുട്ടിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സ്റ്റാൻഡിനൊപ്പം ടിവിയും കുട്ടിയുടെ ദേഹത്തേക്ക് മറിഞ്ഞ് വീഴുകയായിരുന്നു. കുട്ടിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. ഇന്ന് തന്നെ സംസ്‌കാരം നടത്തും.
Story Highlights : one and a half year old boy died after the TV fell on his body
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here