വെറ്ററിനറി സർവകലാശാല മാനേജ്‌മന്റ് കൗൺസിൽ വിദ്യാർത്ഥി പ്രതിനിധി തെരഞ്ഞെടുപ്പ്; എസ്‌എഫ്‌ഐക്ക് മിന്നുംജയം

പൂക്കോട് വെറ്ററിനറി സർവകലാശാല മാനേജ്മെന്റ് കൗൺസിൽ വിദ്യാർത്ഥി പ്രതിനിധി തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐക്ക് മിന്നുംജയം. എസ്‌എഫ്‌ഐ സ്ഥാനാർഥി പി അഭിരാം 427 വോട്ട്‌ഭൂരിപക്ഷം നേടി വിജയിച്ചു. മണ്ണൂത്തി വെറ്ററിനറി കോളേജിലെ നാലാം വർഷ വിദ്യാർഥിയാണ്. ചൊവ്വ രാവിലെ പൂക്കോട് വെറ്ററിനറി സർവകലാശാല ആസ്ഥാനത്തായിരുന്നു വോട്ടെണ്ണൽ.
കഴിഞ്ഞ 22ന് ആയിരുന്നു വിദ്യാർഥി മണ്ഡലത്തിലേക്കുള്ള തെരഞ്ഞെടുപ്പ്. എസ്എഫ്ഐയും സ്വതന്ത്രമുന്നണിയും മത്സരിച്ചു. സർവകലാശാലയ്‌ക്ക് കീഴിലെ മുഴുവൻ കോളേജുകളിലെയും വിദ്യാർഥികൾ വോട്ടുചെയ്‌തപ്പോൾ സ്വതന്ത്രമുന്നണി സ്ഥാനാർഥിക്ക് 228 വോട്ടുകൾ മാത്രമാണ് നേടാനായത്. നേരത്തെ നടത്തേണ്ടിയിരുന്ന തെരഞ്ഞെടുപ്പ് വിദ്യാർത്ഥി സിദ്ധാർഥന്റെ മരണത്തെ തുടർന്ന് മാറ്റിവച്ചതായിരുന്നു.
മാനേജ്‌മെന്റ് കൗൺസിലിലെ അധ്യാപക, അധ്യാപകേതര, തൊഴിലാളികളി പ്രതിനിധികൾക്കായുള്ള തെരഞ്ഞെടുപ്പ് നേരത്തെ പൂർത്തിയായിരുന്നു. വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് സർവകലാശാല ആസ്ഥാത്ത് എസ്‌എഫ്‌ഐ പ്രകടനം നടത്തി.
Story Highlights : SFI Wins Pookode Veterinary University elections
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here