Advertisement

യുഎഇയിൽ വീടിന് തീപിടിച്ച് രണ്ട് കുട്ടികൾ വെന്തുമരിച്ചു

June 25, 2024
2 minutes Read

യുഎഇയിലെ ഫുജൈറയിൽ വീടിന് തീപിടിച്ച് രണ്ട് കുട്ടികൾ വെന്തു മരിച്ചു. എട്ടു വയസുള്ള പെൺകുട്ടിയും ഏഴു വയസുള്ള ആൺകുട്ടിയുമാണ് മരിച്ചത്. അഞ്ചുവയസുള്ള കുട്ടിക്ക് ​ഗുരുതരമായി പൊള്ളലേറ്റു.

ഫുജൈറയിലെ അൽതുവിയാൻ മേഖലയിൽ സ്വദേശികളുടെ വീടിനാണ് തീപിടിച്ചത്. പുലർച്ചെ രണ്ടു മണിയോടെയായിരുന്നു അപകടം.. അ​ഗ്നിബാധയുടെ കാരണത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഫുജൈറ സിവിൽ ഡിഫൻസ് മേധാവി ബ്രി​ഗേഡിയർ അലി ഉബൈദ് അൽ തുനൈജി അറിയിച്ചു.

Story Highlights : Two children burnt to death in house fire UAE

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top