Advertisement

‘കൃത്യമായി ലോക്ക് ചെയ്തില്ല’; ബർത്ത് പൊട്ടിവീണ് മലയാളി മരിച്ചതിൽ വിശദീകരണവുമായി റെയിൽവേ

June 26, 2024
2 minutes Read

ബർത്ത് പൊട്ടിവീണ് മലയാളി മരിച്ചതിൽ വിശദീകരണവുമായി റെയിൽവേ. മലപ്പുറം പൊന്നാനി സ്വദേശി അലി ഖാൻ ആയിരുന്നു തെലങ്കാനയിൽ വെച്ച് ബർത്ത് പൊട്ടി വീണ് മരിച്ചത്. എന്നാൽ മരണത്തിനിടയാക്കിയത് ബർത്ത് കൃത്യമായി ലോക്ക് ചെയ്യാതിരുന്നത് കൊണ്ടാണെന്നാണ് റെയിൽവേ വിശദീകരിക്കുന്നത്.

ബർത്തിന് കേടുപാടുകളില്ലെന്ന് ദക്ഷിണ റെയിവേ വ്യക്തമാക്കുന്നു. ഡൽഹിയിൽ വെച്ച് റെയിൽവേയുടെ എഞ്ചിനീയർമാർ ബർത്ത് പരിശോധിച്ചെന്നും പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും റെയിൽ വിശദീകരിച്ചു. കിടന്നുറങ്ങുമ്പോഴല്ല അപകടം സംഭവിച്ചതെന്നം എഴുന്നേറ്റപ്പോഴാണ് സംഭവിച്ചതെന്നും റെയിൽ വ്യക്തമാക്കി.

Read Also: സംസ്ഥാനത്ത് കനത്ത മഴ; 14 ജില്ലകളിലും മഴ മുന്നറിയിപ്പ്; 24 മണിക്കൂറിനിടെ പെയ്തത് റെക്കോർഡ് മഴ

ചൊവ്വാഴ്ചയായിരുന്നു അപകടം സംഭവിച്ചത്. അലിഖാൻ കിടന്ന ബർത്തിലേക്ക് മധ്യഭാഗത്തെ ബർത്ത് പൊട്ടിവീഴുകയായിരുന്നു. ഡൽഹിയിലേക്കുള്ള യാത്രക്കിടെ തെലുങ്കാന വാറങ്കലിൽ വെച്ചായിരുന്നു സംഭവം. റെയിൽവേ അധികൃതർ വാറങ്കലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അലി ഖാൻ മരിച്ചു.

Story Highlights : Railway with an explanation in the incident death of Malayali due to broken berth

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top