Advertisement

നിയമസഭാ കെട്ടിടത്തിന്റെ മേല്‍ത്തട്ടിന്റെ ഒരുഭാഗം ഇളകിവീണു; സുരക്ഷാ ഉദ്യോഗസ്ഥന് പരുക്ക്

June 27, 2024
2 minutes Read
ceiling of kerala secretariat collapsed

നിയമസഭാ കെട്ടിടത്തിന്റെ മേല്‍ത്തട്ടിന്റെ ഒരുഭാഗം ഇളകിവീണ് അപകടം. ഒരു വാച്ച് ആന്‍ഡ് വാര്‍ഡിന് പരുക്കേറ്റു. വൈകീട്ട് 3.30ഓടെയാണ് അപകടമുണ്ടായത്. (ceiling of kerala secretariat collapsed)

നിയമസഭാ ഹാളിന്റെ തൊട്ടടുത്തുള്ള കോറിഡോറിന്റെ മുകള്‍ചുമരിലുള്ള ഒരു ഭാഗമാണ് അടര്‍ന്നുവീണത്. ഇതിന്റെ ഒരു ഭാഗം വാച്ച് ആന്‍ഡ് വാര്‍ഡിന്റെ ദേഹത്തേക്ക് മറിഞ്ഞുവീഴുകയായിരുന്നു. നിയമസഭാ കെട്ടിടത്തിലെ ഡോക്ടര്‍ ഇദ്ദേഹത്തിന് പ്രാഥമിക ചികിത്സ നല്‍കി. സുരക്ഷാ ഉദ്യോഗസ്ഥന്റെ കൈയ്ക്കാണ് പരുക്കേറ്റത്. നിയമസഭാ സമ്മേളനം നടക്കുമ്പോള്‍ തന്നെയാണ് അപകടമുണ്ടായത്.

Story Highlights : ceiling of kerala secretariat collapsed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top