Advertisement

‘ഉദ്യോഗസ്ഥരെ സസ്‌പെൻഷൻ ചെയ്തത് മുഖം രക്ഷിക്കാൻ; സർക്കാർ പ്രതികൾക്കായി നിലകൊള്ളുന്നു’; കെകെ രമ

June 27, 2024
2 minutes Read
KK Rema

ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് ശിക്ഷായിളവ് നൽകാനുള്ള നീക്കത്തിൽ ജയിൽ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തത് സർക്കാരിന്റെ മുഖം രക്ഷിക്കാനാണെന്ന് കെകെ രമ. നാല് പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനയിരുന്നു നീക്കമെന്ന് രമ മാധ്യമങ്ങളോട് പറഞ്ഞു. ഇന്നലെ ഇത് സംബന്ധിച്ച് മൊഴിയെടുക്കാൻ പൊലീസ് വിളിച്ചിരുന്നതായി കെകെ രമ പറയുന്നു. ട്രൗസർ മനോജിന് ശിക്ഷാ ഇളവ് നൽകുന്നത് സംബന്ധിച്ചായിരന്നു മൊഴിയെടുക്കാൻ വിളിച്ചിരുന്നതെന്ന് കെകെ രമ പറഞ്ഞു.

പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള നീക്കവുമായി സർക്കാർ മുന്നോട്ടുപോവുകയായിരുന്നു. ഉദ്യോഗസ്ഥർ മാത്രം വിചാരിച്ചാൽ ലിസ്റ്റ് വരില്ലെന്നും സർക്കാർ പ്രതികൾക്കായി നിലകൊള്ളുന്നതായും കെകെ രമ പറഞ്ഞു. ആഭ്യന്തര വകുപ്പിന്റെ ഉൾപ്പെടെ അറിഞ്ഞുകൊണ്ടായിരുന്നു നടപടി. സഭയിൽ മറുപടി പറയേണ്ട മുഖ്യമന്ത്രി സഭയിലെത്തിയില്ലെന്ന് രമ പറഞ്ഞു.

Read Also: ‘ടിപി കേസ് പ്രതികളുടെ ശിക്ഷായിളവ് നീക്കം ഗഢാലോചന; പ്രിസൺ ആക്ടിൽ ഭേദഗതി വരുത്തി’; വിഡി സതീശൻ

വിഷയത്തിൽ പ്രതിഷേധവും വിവാദവും ഉണ്ടായപ്പോഴാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് മുഖം രക്ഷിക്കാൻ ശ്രമം നടത്തുന്നതെന്ന് കെകെ രമ പറഞ്ഞു. കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് ചുമതലയുള്ള ജോയിന്റ് സൂപ്രണ്ട് കെ എസ് ശ്രീജിത്ത്, അസിസ്റ്റന്റ് സൂപ്രണ്ട് ബി ജി അരുൺ, അസിസ്റ്റന്റ് പ്രിസൺ ഓഫീസർ ഒ വി രഘുനാഥ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.

Story Highlights : KK Rema against government in move to grant remission of accused in TP murder case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top