Advertisement

‘ഒഞ്ചിയവും എടയന്നൂരും വിപ്ലവമല്ല വൈകൃതമായിരുന്നു; കൂടുതൽ പറയിപ്പിക്കരുത്’; ഭീഷണികൾക്ക് മറുപടിയുമായി മനു തോമസ്

June 27, 2024
1 minute Read

സിപിഐഎം നേതാവ് പി ജയരാജനെതിരെ വീണ്ടും രൂക്ഷവിമർശനവുമായി പാർട്ടി വിട്ട യുവ നേതാവ് മനു തോമസ്. ടിപി ചന്ദ്രശേഖരൻ, ഷുഹൈബ് വധങ്ങൾ ഓർമിപ്പിച്ചുകൊണ്ടായിരുന്നു മനു തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഒഞ്ചിയവും എടയന്നൂരും വിപ്ലവമല്ല വൈകൃതമായിരുന്നുവെന്ന് മനു തോമസ് കുറിച്ചു.

പിജരാജനെതിരായ മനു തോമസിന്റെ ഇന്നലെത്തെ ഫേസ് ബുക്ക് പോസ്റ്റിന് മറുപടിയുമായി ആകാശ് തില്ലങ്കേരി രം​ഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി മനു തോമസ് എത്തിയത്. പി.ജയരാജനെ സംവാദത്തിന് ക്ഷണിച്ചപ്പോൾ കൊലവിളി- ഭീഷണിയുമായി വന്നത് ക്വട്ടേഷൻ സ്വർണ്ണം പൊട്ടിക്കൽ മാഫിയ സംഘത്തിൻ്റെ തലവൻമാർ ആണെന്നത് ആശ്ചര്യപ്പെടുത്തുന്നില്ലെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു.

കൊലവിളി നടത്തിയ സംഘതലവൻമാരോട് നിങ്ങൾ പറയുന്ന ഈ പ്രതിരോധമുണ്ടല്ലോ അത് ആർക്ക് വേണ്ടി എന്തിനൊക്കെ നടത്തിയതാണെന്ന് കൃത്യമായ ബോധ്യമുണ്ടെന്നും കൂടുതൽ പറയിപ്പിക്കരുതെന്നും മനു തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കൊല്ലാനാവും പക്ഷെ നാളെയുടെ നാവുകൾ നിശബ്ദമായിരിക്കില്ലെന്നും വ്യാജസൈന്യങ്ങളെ തെല്ലും ഭയമില്ലെന്നും പറഞ്ഞുകൊണ്ടാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Story Highlights : Manu Thomas facebook post response in threats

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top