Advertisement

വിവാഹ തട്ടിപ്പുവീര എച്ച്‌ഐവി പോസിറ്റീവും; ആശങ്കയില്‍ തട്ടിപ്പിനിരയായ വരന്മാര്‍

June 27, 2024
Google News 3 minutes Read
Serial Bride Arrested in UP Revealed to be HIV Positive

ഉത്തര്‍പ്രദേശില്‍ ദീര്‍ഘനാളായി തട്ടിപ്പുനടത്തിവരുന്ന വിവാഹതട്ടിപ്പുവീര പൊലീസിന്റെ പിടിയില്‍. നിരവധി പുരുഷന്മാരെ വിവാഹത്തട്ടിപ്പില്‍ കുരുക്കിയ ഈ യുവതി എച്ച്‌ഐവി പോസിറ്റിവാണെന്ന് യുപി പൊലീസിന്റെ നേതൃത്വത്തില്‍ ജില്ലാ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായി. യുവതിയ്ക്ക് എയ്ഡ്‌സെന്ന വാര്‍ത്ത കൂടി പുറത്തുവന്നതോടെ ഇവരുടെ തട്ടിപ്പിനിരയായ യുവാക്കള്‍ ആശങ്കയിലാണ്. (Serial Bride Arrested in UP Revealed to be HIV Positive)

ഉത്തര്‍ പ്രദേശിലും ഉത്തരാഖണ്ഡിലുമായി നിരവധി പേരെയാണ് യുവതി വലയിലാക്കിയത്. യുവാക്കളെ വിവാഹം കഴിയ്ക്കാമെന്ന് വാഗ്ദാനം ചെയ്ത് അവരില്‍ നിന്ന് വിലപിടിപ്പുള്ള വസ്തുക്കളും പണവും യുവതി കവരാറുണ്ട്. ഇരുപത്തിയഞ്ച് വയസിനടുത്ത് പ്രായമുള്ള യുവതിയ്‌ക്കൊപ്പം ബന്ധുക്കളെന്ന് പരിചയപ്പെടുത്തുന്ന ചിലരും ഉണ്ടാകാറുണ്ട്. വിവാഹം കഴിഞ്ഞ് അല്‍പ ദിവസത്തിനകം യുവതിയേയും തന്റെ വീട്ടിലെ വിലപിടിപ്പുള്ള സാധനങ്ങളും പണവും കാണാതാകുമ്പോഴാണ് പല യുവാക്കളും വഞ്ചിക്കപ്പെട്ടതായി തിരിച്ചറിയുന്നത്.

Read Also: അരുന്ധതി റോയിയെ യുഎപിഎ പ്രകാരം പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി

യുവതിയ്ക്ക് എയ്ഡ്‌സ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ തട്ടിപ്പിനിരയായ യുവാക്കളെ ഉത്തര്‍ പ്രദേശിലെ ആരോഗ്യ വിഭാഗം ട്രേസ് ചെയ്തുവരികയാണ്. യുവതിയ്ക്ക് ആന്റി റിട്രോവൈറല്‍ തെറാപ്പി നല്‍കി വരുന്നുണ്ട്. യുവതിയുടെ മാതാവും അറസ്റ്റിലായിട്ടുണ്ടെന്നാണ് വിവരം. യുവതിയുടെ തട്ടിപ്പിനിരയായ മൂന്ന് യുവാക്കള്‍ക്ക് എച്ച്‌ഐവി പോസിറ്റിവായെന്നാണ് റിപ്പോര്‍ട്ട്.

Story Highlights : Serial Bride Arrested in UP Revealed to be HIV Positive

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here