കളക്ടറുടെ കർശന നിർദേശം മറികടന്ന് ട്യൂഷൻ ക്ലാസ്സ്; പ്രതിഷേധവുമായി കെ.എസ്.യു

കളക്ടറുടെ നിർദേശം കാറ്റിൽ പറത്തി ട്യൂഷൻ സെന്റർ തുറന്ന് ക്ലാസ്സ് എടുത്തു. പത്തനംതിട്ട മൈലപ്രയിലാണ് സംഭവം. കളക്ടറുടെ കർശന നിർദേശം മറികടന്ന് തുറന്ന ട്യൂഷൻ സെന്ററിലേക്ക് കെ.എസ്.യു പ്രവർത്തകർ പ്രതിഷേധവുമായി എത്തി. എന്നാൽ ട്യൂഷൻ എടുത്തിട്ടില്ലെന്നാണ് അധ്യാപകരുടെ പ്രതികരണം.
ശക്തമായ മഴ തുടരുന്നതിനാൽ സംസ്ഥാനത്ത് 6 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു. അവധി നിർദേശം മറികടന്ന് പ്രവർത്തിച്ചാൽ ശക്തമായ നടപടിയെടുക്കുമെന്ന് വ്യക്തമാക്കിയാണ് പത്തനംതിട്ട ജില്ലാ കളക്ടർ അവധി അറിയിപ്പ് നൽകിയത്.
ചില ട്യൂഷൻ സെന്ററുകൾ ക്ലാസുകൾ നടത്താൻ തീരുമാനിച്ച വിവരം ശ്രദ്ധയിൽപെട്ടതോടെയായിരുന്നു കളക്ടറുടെ ഈ മുന്നറിയിപ്പ്. നിർദേശം ലംഘിച്ചാൽ ദുരന്ത നിവാരണ നിയമപ്രകാരം നടപടി ഉണ്ടാകും എന്നും കളക്ടർ മുന്നറിയിപ്പ് നൽകിയിരുന്നു. ഈ മുന്നറിയിപ്പ് മറികടന്നാണ് പത്തനംതിട്ട മൈലപ്രയിൽ ട്യൂഷൻ ക്ലാസ് എടുത്തത്.
Story Highlights : Tuition class in Pathanamthitta avoiding collectors instruction
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here