മുള്‍മുനയില്‍ നിര്‍ത്തി ത്രില്ലടിപ്പിക്കാന്‍ ബാറ്റണ്‍ ബോസ് പുതിയ കഥകളുമായെത്തുന്നു; ഉടനടി വരാനിരിക്കുന്നത് രണ്ട് വമ്പന്‍ സസ്‌പെന്‍സുകള്‍

കുറ്റാന്വേഷണ കഥകള്‍കൊണ്ട് മലയാളികളെ ത്രസിപ്പിച്ച എഴുത്തുകാരന്‍ ബാറ്റണ്‍ ബോസ് പുതിയ നോവലുകളുമായി എത്തുന്നു. ഡത്ത് കോള്‍സ്, ഫയര്‍ ഗെയിംസ് എന്നീ നോവലുകളാണ് വായനക്കാരിലേക്ക് ഉടന്‍ എത്തുന്നത്. 65 വയസ്സിലും വായനക്കാരുടെ മനസില്‍ ഉദ്വേഗം ജനിപ്പിക്കുന്ന കഥളുടെ പണിപ്പുരയിലാണ് ബാറ്റണ്‍ബോസ്. (Batten Bose 2 new suspense thriller books)
ഓരോ വരിയിലും സസ്‌പെന്‍സ് നിറച്ച അപസര്‍പ്പക കഥകളുടെ സൃഷ്ടാവാണ് തീരാത്ത സസ്‌പെന്‍സുകളുമായി വീണ്ടുമെത്തുന്നത്. ഡോ.സീറോ എന്ന ആദ്യ നോവലുപോലെ തന്നെ ഉദ്വേഗഭരിതമായ മുഹൂര്‍ത്തങ്ങളും നാടകീയതും ഇപ്പോഴും ബാറ്റണ്‍ ബോസിന്റെ കഥകളില്‍ നിറയുന്നു.ഡത്ത് കോള്‍സ്, ഫയര്‍ ഗയിംസ് എന്നു പേരിട്ടിരിക്കുന്ന രണ്ട് നോവലുകളാണ് വായനക്കാരെ ത്രില്ലടിപ്പിക്കാന്‍ എത്തുന്നത്.
Read Also: അരുന്ധതി റോയിയെ യുഎപിഎ പ്രകാരം പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി
65ആം വയസ്സില്‍ എത്തി നില്‍ക്കുബോഴും പുതിയ കഥകള്‍ക്കായുള്ള അന്വേഷണ ത്വര ബാറ്റണ്‍ ബോസില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. കാലത്തിന്റെ മാറ്റത്തില്‍ വാരികകള്‍ അപ്രസക്തമായെങ്കിലും ആധുനികതയുടെ ചുവട് പിടിച്ച് ബാറ്റണ്‍ ബോസ് കഥകള്‍ പ്രേക്ഷകരിലേക്ക് എത്തുന്നുണ്ട്. സിനിയുടെ ലോകത്തേക്കും കടന്ന് ചെന്നെങ്കിലും തൃപ്തിയിന്നും വിശാലമായ എഴുത്തില്‍ തന്നെയാണ്.
Story Highlights : Batten Bose 2 new suspense thriller books
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here