Advertisement

മൂന്നുവയസുകാരന്റെ ദേഹത്ത് തിളച്ച ചായയൊഴിച്ച് അമ്മയുടെ രണ്ടാനച്ഛന്റെ ക്രൂരത; ഇയാള്‍ കുട്ടിയെ ഇടയ്ക്കിടെ ഉപദ്രവിക്കുമായിരുന്നെന്ന് കുഞ്ഞിന്റെ പിതാവ്

June 28, 2024
Google News 3 minutes Read
Grandfather burned body of 3 year old kid with hot tea

തിരുവനന്തപുരം മണ്ണന്തലയില്‍ മൂന്ന് വയസ്സുകാരന്റെ ദേഹത്ത് അമ്മയുടെ രണ്ടാനച്ഛന്‍ തിളച്ച ചായ ഒഴിച്ച് പൊള്ളല്ലേല്‍പ്പിച്ച് എന്ന് പരാതി. ഗുരുതരമായി പൊള്ളലേറ്റ കുട്ടി തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ കുടപ്പനക്കുന്ന് സ്വദേശി വിജയകുമാറിനെ മണ്ണന്തല പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മുത്തശ്ശന്‍ കുട്ടിയെ നിരന്തരം ഉപദ്രവിക്കുമായിരുന്നു എന്ന് പിതാവ് വെളിപ്പെടുത്തി. (Grand father burned body of 3 year old kid with hot tea)

കഴിഞ്ഞ ഇരുപത്തിനാലാം തിയതിയായിരുന്നു സംഭവം. കുട്ടിയെ അമ്മൂമ്മയെ ഏല്‍പ്പിച്ച് അമ്മ ജോലിക്ക് പോയ സമയത്തായിരുന്നു പൊള്ളലേറ്റത്. ആശുപത്രിയില്‍ എത്തിച്ച ശേഷമാണ് തങ്ങളെ വിവരം അറിയിച്ചതെന്ന് അച്ഛന്‍ അഭിജിത്ത് പറഞ്ഞു. മുത്തച്ഛനാണ് ചായ ദേഹത്ത് ഒഴിച്ചതെന്ന് കുട്ടി തന്നോട് പറഞ്ഞെന്നും ഇയാള്‍ മുന്‍പും കുട്ടിയെ ഉപദ്രവിച്ചിട്ടുണ്ട് എന്നും അഭിജിത്ത് പറഞ്ഞു.

Read Also: അരുന്ധതി റോയിയെ യുഎപിഎ പ്രകാരം പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി

മണ്ണന്തല പൊലീസിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കുട്ടിയുടെ അമ്മയുടെ രണ്ടാനച്ഛന്‍ വിജയകുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കെതിരെ മനപ്പൂര്‍വം ദേഹോപദ്രവം ഏല്‍പ്പിക്കല്‍, ജുവനയില്‍ ജസ്റ്റിസ് ആക്ട് തുടങ്ങിയ വകുപ്പുകള്‍ ചുമത്തി. വിജയകുമാറിനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. സംഭവം നടന്ന സമയം വീട്ടില്‍ ഇല്ലായിരുന്നു എന്നാണ് വിജയകുമാര്‍ പോലീസിനോട് പറഞ്ഞത്. കൂടുതല്‍ ചോദ്യം ചെയ്തതിനു ശേഷമാകും അറസ്റ്റ്.

Story Highlights : Grandfather burned body of 3 year old kid with hot tea

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here