ടി20: ഇംഗ്ലണ്ടിന്റെ വിജയലക്ഷ്യം 172; ഇന്ത്യന്‍ ബാറ്റിങ് നിരയുടെ ചിറക് അരിഞ്ഞ് ഇംഗ്ലീഷ് ബോളര്‍മര്‍

ടി20 ക്രിക്കറ്റ് ലോക കപ്പില്‍ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള സെമിഫൈനലില്‍ ഇന്ത്യയുടെ ബാറ്റിങ് പൂര്‍ത്തിയായി. 172 റണ്‍സ് ആണ് ഇന്ത്യ നല്‍കിയ വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളു. ഓപ്പണര്‍ ആയി എത്തിയ വിരാട് കോലി ഒമ്പത് ബോളില്‍ നിന്ന് ഒമ്പത് റണ്‍സ് മാത്രമെടുത്ത് മടങ്ങിയപ്പോള്‍ രോഹിത് ശര്‍മ്മയും സൂര്യകുമാര്‍യാദവും ഹര്‍ദിക് പാണ്ഡ്യയുമാണ് ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയത്. രോഹിത് ശര്‍മ്മ ആറ് ഫോറും രണ്ട് സിക്‌സുമടക്കം 39 ബോളില്‍ നിന്ന് 57 റണ്‍സ് എടുത്തു. നാല് ഫോറും രണ്ട് സിക്‌സുമടക്കം 36 ബോളില്‍ നിന്ന് 47 റണ്‍സ് ആണ് സൂര്യകുമാര്‍ യാദവിന്റെ സമ്പാദ്യം. അഞ്ചാമനായി ഇറങ്ങിയ ഹര്‍ദിക് പാണ്ഡ്യ രണ്ട് സിക്‌സും ഒരു ഫോറും അടക്കം 13 ബോളില്‍ നിന്ന് 23 റണ്‍സ് സ്വന്തമാക്കി.
Read Also: ഗയാനയില്‍ വീണ്ടും മഴ; ഇന്ത്യ- ഇംഗ്ലണ്ട് സെമിഫൈനല്‍ മത്സരം നിര്‍ത്തി
കോലിക്ക് പുറമെ ഋഷഭ് പന്തും ശിവം ദുബെയും നിരാശപ്പെടുത്തി. മൂന്നാമനായി ഇറങ്ങിയ ഋഷഭ് പന്ത് ആറ് ബോള്‍ നേരിട്ടപ്പോള്‍ നാല് റണ്‍സാണ് എടുത്തത്. ശിവം ദുബെയാകട്ടെ ആദ്യം ബോളില്‍ തന്നെ പുറത്തായി. രവീന്ദ്ര ജഡേജ ഒമ്പത് ബോളില്‍ നിന്ന് 17 ഉം ഒരു റണ്‍സുമായി അര്‍ഷ്ദീപ് സിങും പുറത്താകാതെ നിന്നു. ഇംഗ്ലണ്ട് ബോളിങ് നിരയില്‍ ക്രിസ് ജോര്‍ദാന്‍ 37 റണ്‍സ് വിട്ടുനല്‍കി മൂന്ന് വിക്കറ്റെടുത്തപ്പോള്‍ റീസ് ടോപ്ലെ, ജോഫ്ര ആര്‍ച്ചര്‍, സാം കറന്‍, ആദില്‍ റഷീദ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. മഴ കാരണം നിര്‍ത്തി വെക്കേണ്ടി വന്ന മത്സരം ഏറെ നേരം കഴിഞ്ഞായിരുന്നു വീണ്ടും തുടങ്ങാനായത്.
Story Highlights : India vs England T20 Semi final resumed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here