കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റായി ലിസ്റ്റിന്‍ സ്റ്റീഫന്‍; എസ്എസ്ടി സുബ്രഹ്‌മണ്യന്‍ ജനറല്‍ സെക്രട്ടറി

കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനെ ലിസ്റ്റിന്‍ സ്റ്റീഫന്‍ നയിക്കും. അസോസിയേഷന്റെ പ്രസിഡന്റായി ലിസ്റ്റിന്‍ സ്റ്റീഫനെയും ജനറല്‍ സെക്രട്ടറിയായി എസ്എസ്ടി സുബ്രഹ്‌മണ്യനേയും തെരഞ്ഞെടുത്തു. വി പി മാധവന്‍ നായരെയാണ് ട്രഷററായി തെരഞ്ഞെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്ന ജനറല്‍ ബോഡി മീറ്റിംഗിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. (Listin Stephen president of Film Distributors’ Association)
നിലവിലുള്ള ലിസ്റ്റിന്റെ നേതൃത്വത്തിലെ കമ്മിറ്റിയെ ഒരു വര്‍ഷത്തേക്ക് കൂടി തെരഞ്ഞെടുക്കുകയായിരുന്നു. മാജിക് ഫ്രെയിംസ് എന്ന നിര്‍മാണ വിതരണ കമ്പിനി ഉടമയായ ലിസ്റ്റിന്‍ സംഘടനയുടെ തലപ്പത്ത് തുടരുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തികൂടിയാണ്. മലയാളികള്‍ക്ക് നിരവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച നിര്‍മാണ-വിതരണ കമ്പിനിയാണ് ലിസ്റ്റിന്റെ മാജിക് ഫ്രേയിംസ്.
Read Also: അരുന്ധതി റോയിയെ യുഎപിഎ പ്രകാരം പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി
2011ല്‍ ട്രാഫിക് എന്ന ഹിറ്റ് ചിത്രം നിര്‍മിച്ചാണ് ലിസ്റ്റിന്‍ നിര്‍മാണ രംഗത്ത് ചുവടുവയ്ക്കുന്നത്. പിന്നീട് ഉസ്താദ് ഹോട്ടല്‍, ഹൗ ഓള്‍ഡ് ആര്‍ യൂ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ചു. ഡ്രൈവിംഗ് ലൈസന്‍സ് എന്ന ചിത്രത്തിലൂടെ നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരനൊപ്പം നിര്‍മാണത്തില്‍ പങ്കാളിയായി. പിന്നീട് ഇരുവരും ചേര്‍ന്ന് കടുവ, ജനഗണമന മുതലായ ചിത്രങ്ങള്‍ നിര്‍മിച്ചു. രാജ്യമെമ്പാടും ഹിറ്റായ കെജിഎഫ് 2, മാസ്റ്റര്‍ മുതലായ ചിത്രത്തിന്റെ കേരളത്തിലെ വിതരണവും ഇരുവരും ചേര്‍ന്ന് നടത്തി. ലിസ്റ്റിന്‍ നിര്‍മിച്ച ടോവിനോ തോമസ് ത്രീഡി ചിത്രം അജയന്റെ രണ്ടാം മോഷണം ഓണത്തിന് തീയേറ്ററുകളിലെത്തും. ഒരു ദിലീപ് ചിത്രവും സുരാജ് വെഞ്ഞാറമൂടിന്റെ വിലാസിനി മൂവിസുമായി സഹകരിച്ച് നിര്‍മിക്കുന്ന ഇഡി എന്ന ചിത്രവും വരാനിരിക്കുകയാണ്.
Story Highlights : Listin Stephen president of Film Distributors’ Association
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here