Advertisement

പ്രേക്ഷകരുടെ ജില്ലാ സമ്മേളനത്തിൽ വച്ച് പ്രേക്ഷകന് നൽകിയ വാക്കുപാലിച്ച് ട്വന്റിഫോർ; സിജിയുടെ വീട്ടിൽ ട്വന്റിഫോറിന്റെ സ്നേഹസമ്മാനമായി പുതിയ ടിവിയെത്തി

June 29, 2024
Google News 2 minutes Read
24 gifted new television to siji 24 Prekshakarude jilla sammelanam

ചരിത്ര വിജയമായിത്തീർന്ന ട്വന്റിഫോർ പ്രേക്ഷകരുടെ മലപ്പുറം ജില്ലാ സമ്മേളനത്തിൽ വച്ച് പ്രേക്ഷകന് നൽകിയ വാക്ക് പാലിച്ച് ട്വന്റിഫോർ. വീട്ടിൽ ടെലിവിഷൻ ഇല്ലാത്തതുകൊണ്ട് ട്വന്റിഫോർ ന്യൂസ് കാണാൻ പ്രായമായ അമ്മയ്ക്ക് മൊബൈൽ ഫോൺ നൽകുന്ന തൃശൂർ സ്വദേശി സിജിയുടെ വീട്ടിലേക്ക് ഒരു പുത്തൻ ടിവി നൽകുമെന്ന് ട്വന്റിഫോർ ചീഫ് എഡിറ്റർ‌ ആർ ശ്രീകണ്ഠൻ നായർ പറഞ്ഞിരുന്നു. ഈ വാക്കാണ് ട്വന്റിഫോർ പാലിച്ചിരിക്കുന്നത്. ​ഗുരുവായൂരിനടുത്ത് പാവറട്ടി പൂവത്തൂർ സ്വദേശിയായ സിജിയുടെ വീട്ടിലേക്കാണ് ട്വന്റിഫോറിന്റെ സ്നേഹസമ്മാനമായ ടി വിയെത്തിയത്. (24 gifted new television to siji 24 Prekshakarude jilla sammelanam)

ട്വന്റിഫോർ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഡിറ്റർ ദീപക് ധർമ്മടത്തിന്റെ നേതൃത്വത്തിലുള്ള ട്വന്റിഫോർ സംഘം നേരിട്ടെത്തിയാണ് സ്പാനിയോ ടി വി സിജിയ്ക്ക് കൈമാറിയത്. തന്റെ ജീവിതത്തിലെ നിരവധി ദുഃഖങ്ങൾക്കിടയിൽ സന്തോഷം പകരുന്നത് ട്വന്റിഫോറാണെന്നും പറഞ്ഞറിയിക്കാനാകാത്ത സന്തോഷം തനിക്കുണ്ടെന്നും സിജി ട്വന്റിഫോറിനോട് പറഞ്ഞു.

Read Also: അരുന്ധതി റോയിയെ യുഎപിഎ പ്രകാരം പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി

ഏറെ വൈകാരികമായാണ് സിജിയുടെ അമ്മ ട്വന്റിഫോറിനോട് പ്രതികരിച്ചത്. ട്വന്റിഫോറിന്റെ സ്ഥിരം പ്രേക്ഷകയാണെന്നും ശ്രീകണ്ഠൻ നായരോട് തനിക്ക് വലിയ ആരാധനയാണെന്നും സിജിയുടെ മാതാവ് കൂട്ടിച്ചേർത്തു. ​ഗുഡ്മോണിം​ഗ് വിത്ത് ആർ ശ്രീകണ്ഠൻ നായർ എന്ന പരിപാടിയിലൂടെ സിജിയുടെ കുടുംബം ശ്രീകണ്ഠൻ നായരോട് തത്സമയം സംസാരിച്ചു. പ്രേക്ഷകരുടെ ജില്ലാ സമ്മേളനം കഴിഞ്ഞ് ആറ് ദിവസത്തിനുള്ളിലാണ് ട്വന്റിഫോർ പ്രേക്ഷകന് നൽകിയ വാക്ക് പാലിച്ചിരിക്കുന്നത്.

Story Highlights : 24 gifted new television to siji 24 Prekshakarude jilla sammelanam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here