Advertisement

ലഡാക്കിൽ സൈനിക അഭ്യാസത്തിനിടെ അപകടം; അഞ്ച് സൈനികർക്ക് വീരമൃത്യു

June 29, 2024
2 minutes Read

ലഡാക്കിലെ ദൗലത് ബേഗ് ഓള്‍ഡിയില്‍ സൈനിക ടാങ്ക് പരിശീലനത്തിനിടെ നദിയില്‍ കുത്തൊഴുക്കില്‍പ്പെട്ട് അഞ്ച് സൈനികര്‍ക്ക് വീരമൃത്യു. ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്.

നദി മുറിച്ചുകടക്കുന്നതിടെ ജലനിരപ്പ് കുത്തനെ ഉയര്‍ന്നതോടെ ടാങ്ക് അപകടത്തില്‍പ്പെടുകയായിരുന്നുവെന്നാണ് വിവരം.

ടി- 72 ടാങ്കാണ് അപകടത്തില്‍പ്പെട്ടത്. അഞ്ചു സൈനികരുടെയും മൃതദേഹം കണ്ടെടുത്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അപകടത്തില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അനുശോചനം അറിയിച്ചു.

Story Highlights : Five Soldiers Killed In Tank Accident Near LAC in Ladakh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top